മുസ്ലിം ലീഗ് ദേശ രക്ഷായാത്ര: ജനുവരി16മുതൽ20വരെ
മുസ്ലിം ലീഗ് ദേശ രക്ഷായാത്ര:
ജനുവരി16മുതൽ20വരെ
ശാഖാതലങ്ങളിൽ
"മുഹബ്ബത്ത്കീദൂഖാൻ"
'സായാഹവർത്തമാനം
കണ്ണൂർ:ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെ നടക്കുന്ന ജില്ലാമുസ്ലിം ലീഗ്ദേശരക്ഷാ യാത്രയുടെ അനുബന്ധ പരിപാടിയായി "മുഹബ്ബത്ത് കീ ദൂഖാൻ " എന്ന പേരിൽ ജനുവരി 16 മുതൽ 20 വരെ ശാഖാതലങ്ങളിൽ ചായ മക്കാനി മോഡലിൽ സായാഹ്ന വർത്തമാനങ്ങൾ സംഘടിപ്പിക്കാൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു .ഇതിൻറെ ജില്ലാതല ഉദ്ഘാടനം 16 ന് വൈകിട്ട് 4 .30ന്പയ്യന്നൂർ മണ്ഡലത്തിലെപെരുമ്പയിൽ വെച്ച് നടക്കും.ഇത് സംബന്ധിച്ച് ചേർന്ന് യോഗത്തിൽ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു.ദേശരക്ഷായാത്രയുടെസന്ദേശംപ്രചരിപ്പിക്കുന്നതിൻ്റെഭാഗമായിപ്രശസ്ത ഗായകർ ആലപിച്ച ഗാനങ്ങളടങ്ങിയ തീം സോങ് ജനുവരി 15ന് റിലീസിംഗ് ചെയ്യാനും,
ജനുവരി 22, 23 തീയതികളിൽ പഞ്ചായത്ത് - മുൻസിപ്പൽ -മേഖലാതലത്തിൽ മണ്ഡലംനിരീക്ഷകന്മാരുടെ നേതൃത്വത്തിൽ പര്യടനം നടത്തി പ്രചരണ പരിപാടികളുംസ്വീകരണപരിപാടികളുടെതയ്യാറെടുപ്പുകളും വിലയിരുത്താനും യോഗം തീരുമാനിച്ചു.
ജില്ലാ ഭാരവാഹികളായ മഹമ്മൂദ് കടവത്തൂർ, അഡ്വ.കെ.എ.ലത്തീഫ്,കെ പി താഹിർ,കെ.വി.മുഹമ്മദലിഹാജി,ഇബ്രാഹിംകുട്ടി തിരുവട്ടൂർ , അഡ്വ.എംപി മുഹമ്മദലി, ബി.കെ.അഹമ്മദ്,മണ്ഡലം നേതാക്കളായ എസ്. കെ പി .സകരിയ,എം എം മജീദ് , ഫാറൂഖ് വട്ടപൊയിൽ, പി.വി.അബ്ദുള്ളമാസ്റ്റർ,കെ.പി.മുഹമ്മദലി മാസ്റ്റർ, കൊടിപ്പൊയിൽ മുസ്തഫ, ടി.എൻ.എ.ഖാദർ,സിപി റഷീദ് ,ഷക്കീർമൗവ്വഞ്ചേരി , പി.വി. ഇബ്രാഹിം കുട്ടി മാസ്റ്റർ,ഒമ്പാൻ ഹംസ, , ഇഖ്ബാൽ കോയിപ്ര, , അസീസ് വടക്കുമ്പാട്, പ്രസംഗിച്ചു.

Comments
Post a Comment