കണ്ണൂർ : ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ജനുവരി 25ന് ആരംഭിക്കുന്ന ദേശരക്ഷാ മാർച്ചിന്റെ ഭാഗമായിവനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഭൂപട നിർമ്മാണ മത്സരം നടത്തി






ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ജനുവരി 25ന് ആരംഭിക്കുന്ന ദേശരക്ഷാ മാർച്ചിന്റെ ഭാഗമായിവനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഭൂപട നിർമ്മാണ മത്സരം നടത്തി. കണ്ണൂർ ദീനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ജില്ലയിലെ 11 നിയോജകമണ്ഡലം വനിതാ കമ്മിറ്റികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. 5 അടി വ്യാസത്തിലുള്ള വൃത്തത്തിനകത്ത് ഇന്ത്യയുടെ ഭൂപടം വരച്ചു വിവിധ വർണങ്ങളിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അടയാളപ്പെടുത്തുകയാണ് ഉണ്ടായത്.

 ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന പ്രമേയത്തിൽ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി നടത്തുന്ന ദേശരക്ഷാ യാത്രയുടെ ഭാഗമായി മേരാ ദേശ് മേരാ ഇന്ത്യ എന്ന സന്ദേശമാണ് ഭൂപട മത്സരത്തിലൂടെ വനിതാ ലീഗ് നൽകിയത്.

 പൂക്കൾ ധാന്യങ്ങൾ പച്ചക്കറികൾ കളർ പൗഡറുകൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ മത്സരം ആകർഷകമായി. മത്സരത്തിൽ പയ്യന്നൂർ നിയോജകമണ്ഡലം ഒന്നാം സ്ഥാനവും ഇരിക്കൂർ നിയോജക മണ്ഡലം രണ്ടാം സ്ഥാനവും മട്ടന്നൂർ നിയോജകമണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശികല , ദീനൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജോഗ്രഫി അധ്യാപികയായ സെമിനാ നസ്രിയ എന്നിവരാണ് വിധി നിർണ്ണർയം നടത്തിയത്. ധർമ്മടം നിയോജകമണ്ഡലം രൂപപ്പെടുത്തിയ ഭൂപടം ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി ഇതോടനുബന്ധിച്ച് നടന്ന സമാപന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ദേശരക്ഷായാത്ര പ്രചാരണ കമ്മിറ്റി ചെയർമാൻ ഇബ്രാഹിംകുട്ടി തിരുവട്ടൂർ അധ്യക്ഷത വഹിച്ചു.കൺവീനർ അൻസാരി തില്ലങ്കേരി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുളള , ജില്ലാ ഭാരവാഹികളായ

ടി എ തങ്ങൾ , എംപി മുഹമ്മദലി, ബി കെ അഹമ്മദ്, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.സമീർ,എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ, ജനറൽ സെക്രട്ടറി ജാസിർ പെരുവണ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ, സെക്രട്ടറിയേറ്റ് മെമ്പർറോഷ്നി ഖാലിദ് , ജില്ലാ പ്രസിഡൻ്റ് സി സീനത്ത്, ജനറൽ സെക്രട്ടറി ഷമീമ ജമാൽ ,ട്രഷറർസെക്കീന തെക്കയിൽ, യു.പി.അബ്ദുറഹിമാൻ,മേഖലാ മുസ്ലിം ലീഗ് ഭാരവാഹികളായഅൽത്താഫ് മാങ്ങാടൻ, റഫീഖ് സിറ്റി, മനാസ് ചിറക്കൽ കുളം,കോർപ്പറേഷൻ കൗൺസിൽ മാരായ മുസ്ലിഹ് മഠത്തിൽ, കെ പി റസാഖ്, ഷമീമ ടീച്ചർ, സിയാദ്തങ്ങൾ,പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം