വിവാഹപ്രശ്ന മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം: സിപിഎം നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു

 


കൊല്ലം : മധ്യസ്ഥ ചർച്ചയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലീം മണ്ണേൽ (60) മർദനമേറ്റു മരിച്ചെന്നു പരാതി. കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.


വെള്ളിയാഴ്ച വൈകിട്ട് പാലോലിക്കുളങ്ങര ജമാഅത്തി‍ലെ ഒരു യുവാവും മറ്റൊരു ജമാഅത്തിൽ പെട്ട യുവതിയും തമ്മിലുള്ള വിവാഹപ്രശ്നം ഒത്തുതീർപ്പാക്കാനായി ചർച്ച നടത്തവേ സംഘർഷമുണ്ടായെന്നും ഇതിനിടയിൽ സലീമിനു മർദനമേറ്റെന്നും പൊലീസ് പറയുന്നു.


പാലോലിക്കുളങ്ങര മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് കൂടിയാണു സലീം. സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണു സലിം മണ്ണേൽ. ഭാര്യ: ഷീജ സലിം. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്). മരുമക്കൾ: ശബ്ന, തസ്നി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..