ഫിഫയുടെ മികച്ച താരമായി അർജൻറീനയുടെ ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു.




ലണ്ടൻ:- കഴിഞ്ഞവർഷത്തെ (2023) ഫിഫയുടെ മികച്ച പുരുഷ താരമായി അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസ്സി. ഇൻ്റർ മയാമി കളിക്കാരൻ കൂടിയായ മെസ്സി മൂന്നാം തവണയാണ് പുരസ്കാരം സ്വന്തമാക്കുന്നത്. നേരത്തെ 2019, 2022 വർഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും നേടിയിരുന്നു. ഇതോടെ ഏറ്റവുമധികം ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി.


ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബെർട്ട് ലെവൻഡോവ്‌സ്‌കി എന്നിവർ രണ്ടുതവണ നേടിയിട്ടുണ്ട്. മാഞ്ചെസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള മികച്ച പുരുഷ കോച്ചിനുള്ള പുരസ്‌കാരം നേടി. ഇംഗ്ലണ്ട് വനിതാ ടീം പരിശീലക സെറിന വിഗ്മൻ വനിതാ കോച്ചിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ബ്രസീൽ താരം എഡേഴ്‌സൺ മികച്ച പുരുഷ ഗോൾകീപ്പർ ക്കുള്ള പുരസ്‌കാരം നേടി. ഫെയർപ്ലേ പുരസ്ക‌ാരം ബ്രസീൽ പുരുഷ ടീമിനാണ്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം