കണ്ണൂരിൽ ബാങ്ക് ജീവനക്കാരി ഭർതൃവീട്ടിൽ മരിച്ചത് കൊലപാതകം; ആരോപണവുമായി പിതാവ്

 



കണ്ണൂർ : പഴയങ്ങാടിയിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയി കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്. എസ്ബിഐ മാടായ കോഴിബസാർ ശാഖയിലെ ജീവനക്കാരി ടി.കെ.ദിവ്യയെ (37) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പിതാവ് എം. ശങ്കരൻ കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്. ദിവ്യ, ജാതി അധിക്ഷേപവും നേരിട്ടിരുന്നതായി പിതാവ് വെളിപ്പെടുത്തി. ഭർത്താവ് ഉണ്ണിക്കൃഷ്‌ണൻ്റെ വീട്ടിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒരു വർഷം മുൻപായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. വിജയലക്ഷ്‌മിയാണ് ദിവ്യയുടെ അമ്മ.


നവതേജ് മകനാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.