നാറാത്ത് യു പി സ്കൂളിൽ 2023-24 വർഷത്തെ പഠന സഹവാസ ക്യാമ്പ് "മഞ്ചാടിക്കൂട്ടം സംഘടിപ്പിച്ചു








നാറാത്ത് :

         നാറാത്ത് യു പി സ്കൂളിൽ 2023-24 വർഷത്തെ പഠന സഹവാസ ക്യാമ്പ് "മഞ്ചാടിക്കൂട്ടം "

25/01/2024 വ്യാഴാഴ്ച സംഘടിപ്പിച്ചു.എച്ച്. എംശ്രീമതി ഉഷ ടീച്ചർ സ്വാഗതഭാഷണം നടത്തി.പി ടി എ പ്രസിഡന്റ് ശ്രീ പി ഖാദർ അവർകൾ ആധ്യക്ഷ്യം വഹിച്ച പരിപാടിയുടെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ ശ്രീമതി നിഷ അവർകൾ നിർവഹിച്ചു.ശ്രീമതി ജിഞ്ചു ടീച്ചർ ആശംസ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുധ ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു.10 മണി മുതൽ അധ്യാപകനും ദേശീയ ഷോർട് ഫിലിം അവാർഡ് ജേതാവുമായ ശ്രീ അനീഷ് നാറാത്ത് (പൂർവ വിദ്യാർഥി )"കഥയും സിനിമയും" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. തുടർന്ന് ടീം നാറാത്ത് യു പി സ്കൂളിന്റെ "ആടാം പാടാം അഭിനയിക്കാം "എന്ന പരിപാടി അരങ്ങേറി.3 മണി മുതൽ ശ്രീ പി ദിനേശൻ മാസ്റ്ററുടെ (റിട്ടയർഡ് ഹെഡ് മാസ്റ്റർ പുല്ലൂപി ഹിന്ദു എൽ പി സ്കൂൾ )"പാട്ടും കളിയും " എന്ന പരിപാടി വളരെ രസകരമായി അരങ്ങേറി. തുടർന്ന് 6 മണി മുതൽ ശ്രീ ജിതിൻലാൽ ഇ കെ & ടീം അവതരിപ്പിച്ച "കിലുക്കം"പരിപാടി യോട് കൂടി ക്യാമ്പ് പര്യവസാനിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.