ഹൈറിച്ച്‌ഓണ്‍ലൈന്‍ ഷോപ്പി കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയതായി പോലീസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌.

 ഓണ്‍ലൈന്‍വ്യാപാരത്തിന്റെമറവില്‍ മണിചെയിന്‍ , 1630 കോടിയുടെ 'ഹൈറിച്ച്‌' തട്ടിപ്പ്‌




തൃശൂര്‍:ഹൈറിച്ച്‌ഓണ്‍ലൈന്‍ ഷോപ്പി കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയതായി പോലീസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌.അന്വേഷണോദ്യോഗസ്‌ഥനായ ചേര്‍പ്പ്‌ എസ്‌.ഐ. ശ്രീലാലന്‍ തൃശൂര്‍ ജില്ലാ സെഷന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണുസംസ്‌ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിനെക്കുറിച്ചുള്ളവെളിപ്പെടുത്തല്‍.മുന്‍ഐ.പി.എസ്‌. ഓഫീസര്‍ പി.എ.വത്സന്റെപരാതിയിലായിരുന്നു അന്വേഷണം.


1,63,000പേരില്‍നിന്നാണു പണം തട്ടിയത്‌.

ഓണ്‍ലൈന്‍വ്യാപാരത്തിന്റെ മറവില്‍ മണിചെയിന്‍ നടത്തി അനധികൃതനിക്ഷേപം സ്വീകരിച്ചെന്നുറിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ക്രിപ്‌റ്റോ കറന്‍സിയുടെ പേരിലും വന്‍ലാഭം വാഗ്‌ദാനം ചെയ്‌തും പണം തട്ടി. കേസില്‍ സ്‌ഥാപനത്തിന്റെ എം.ഡിയും ചേര്‍പ്പ്‌ സ്വദേശിയുമായ കെ.ഡി. പ്രതാപന്‍അറസ്‌റ്റിലായിരുന്നു. ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പിങ്‌ ൈപ്രവറ്റ്‌ ലിമിറ്റഡ്‌ കമ്പനിക്കു കേരളത്തില്‍ 78ഉള്‍പ്പെടെരാജ്യത്താകെ680ശാഖകളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിപ്‌റ്റോ കറന്‍സി വ്യാപാരം80രാജ്യങ്ങളില്‍ നടത്തി. കമ്പനിയുടെ വരുമാനസ്രോതസെന്നു പ്രചരിപ്പിച്ചിരുന്നഎച്ച്‌.ആര്‍. ഒ.ടി.ടിയുടെ കാര്യത്തിലും വന്‍തട്ടിപ്പ്‌ നടന്നു. ഒ.ടി.ടിയില്‍ 12,39,169അംഗങ്ങളുണ്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍, മൂന്ന്‌ സിനിമകളാണു റിലീസ്‌ ചെയ്‌തതെന്നും 10,000 പേര്‍ മാത്രമാണ്‌ അവ കണ്ടതെന്നും അന്വേഷണത്തില്‍കണ്ടെത്തി.


തൃശൂര്‍ കണിമംഗലമാണു കമ്പനി ആസ്‌ഥാനം. ൈപ്രവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയെന്ന നിലയില്‍ ഹൈറിച്ചിന്‌പ്രവര്‍ത്തനാനുമതിയില്ലെന്നു ജില്ലാ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ വ്യക്‌തമാക്കുന്നു.കമ്പനിയുടെയോഉടമകളുടെയോ പേരില്‍ സ്വത്തുവകകളില്ലെന്ന്‌ കണിമംഗലം, വല്ലച്ചിറ വില്ലേജ്‌ ഓഫീസര്‍മാരും വ്യക്‌തമാക്കി. 2019 മുതല്‍ മറ്റൊരാളുടെ സ്‌ഥാപനത്തില്‍ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലുള്ള ബൈനറിസിസ്‌റ്റത്തിലാണ്‌കമ്പനിപ്രവര്‍ത്തിക്കുന്നത്‌.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..