മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ; അണിനിരന്ന് ലക്ഷങ്ങള്‍




കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലക്ഷങ്ങളാണ് അണിനിരന്നത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ 651 കിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലിയില്‍ എഎ റഹീം എംപി ആദ്യ കണ്ണിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അവസാന കണ്ണിയുമായി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗം വിജയരാഘവന്‍,സിനിമാ താരം നിഖിലാ വിമല്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവരും ചങ്ങലയുടെ ഭാഗമായി.


കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മനുഷ്യച്ചങ്ങലയുടെ ഭാഗമായി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തിയതിനാല്‍ മനുഷ്യച്ചങ്ങല മനുഷ്യമതിലാകുന്ന കാഴ്ചയാണ് പല ജില്ലകളിലും കാണാന്‍ കഴിഞ്ഞത്. കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമപ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക, കോഴിക്കോട്ട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ടി പി രാമകൃഷ്ണന്‍ എംഎല്‍എ, പി മോഹനന്‍, കാനത്തില്‍ ജമീല എംഎല്‍എ, സച്ചിന്‍ ദേവ് എംഎല്‍എ ,മേയര്‍ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടന്‍ ഇര്‍ഷാദ് അലി തുടങ്ങിയവര്‍ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.