തളിപ്പറമ്പ് : വാഹനാപകടം ; മാതാവിനും കുഞ്ഞിനും പരിക്ക്

 


തളിപറമ്പ: കുടുംബം സഞ്ചരിച്ച കാറിൽ മിനിലോറിയിടിച്ച് മാതാവിനും കുഞ്ഞിനും പരിക്ക്. നെല്ലിപ്പറമ്പ് സ്വദേശി പണിക്കരകത്ത് ആയിഷ ( 45 ) മകൾ രണ്ട് വയസുകാരി ഫാത്തിമ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. തളിപറമ്പ മന്നയിൽ നിന്നും നഗരസഭ ഓഫീസ് ഭാഗത്തേക്ക് വരുന്ന റോഡിൽ ഷിഫ ക്ലീനിക്കിന് സമീപമായിരുന്നു അപകടം. ടൗൺ ഭാഗത്തെക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ സമീപത്തെ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് വന്ന മിനി കണ്ടയ്നർ ലോറി ഇടിക്കുകയും കണ്ടയ്നർ ലോറിയുടെ പുറത്തെ കൊളുത്തിൽ കുടുങ്ങിയ കാറിനെ വലിച്ച് മുന്നോട്ട് കൊണ്ട് പോകുകയുമായിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ആയിഷയെയും കുഞ്ഞിനേയും സഹകരണാശുപത്രിയിൽ പ്രവേശിച്ചു. കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.