കണ്ണൂർ : കല്യാണ ആഘോഷം അതിര് വിട്ടതോടെ വരനും സംഘത്തിനും എതിരെ പൊലീസ് കേസ് എടുത്തു

 



വാരം :കല്യാണ ആഘോഷം അതിര് വിട്ടതോടെ വരനും സംഘത്തിനും എതിരെ പൊലീസ് കേസ് എടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പം ഉണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമെതിരെയാണ് കേസ്.


ഒട്ടകപ്പുറത്ത് എത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പ്രധാന പാതയിൽ ഏറെനേരം ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് സംഘത്തെ സ്ഥലത്ത് നിന്നും മാറ്റിയത്.


അന്യായമായി സംഘം ചേർന്നതും ഗതാഗത തടസ്സം സൃഷ്ടിച്ചതും അടക്കം ചേർത്താണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്. ഘോഷയാത്രയുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു, ഇതിനെ തുടർന്നാണ് നടപടി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.