കട്ടാമ്പള്ളി : ഗാന്ധിജിയെ വരച്ച് മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ .......
കണ്ണൂർ - കാട്ടാമ്പള്ളി.ജി.എം.യു.പി എസ്.
കെ.എസ് ടി എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ചിത്രരചനാ മത്സരങ്ങൾ ചിത്രം വരച്ച് ബഹു : പുരാവസ്തു പുരാരേഖ - ദേവസ്വം വകുപ്പ് മന്ത്രി. ശ്രീ.കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീ.എ o.കെ. മനോഹരൻ ആധ്യക്ഷം വഹിച്ചു. കെ.എസ് ടി എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ കെ.സി. സുധീർ, ശ്രീ. സുനിൽ കെ.സി. തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ശ്രീമതി.കെ.ബിന്ദു സ്വാഗതം പറഞ്ഞു.



Comments
Post a Comment