തളിപ്പറമ്പ് : മാലിന്യനിക്ഷേപകന്റെ ഫോട്ടോയെടുത്ത് വിവരം കൈമാറിയതിന് 1500 രൂപ പാരിതോഷികം.

 



പിലാത്തറ: അഴീക്കോട് നിന്നും മാലിന്യം തള്ളാന്‍ കടന്നപ്പള്ളിയില്‍ എത്തിയ ആളുടെ ഫോട്ടോയെടുത്ത് പഞ്ചായത്തിന് നല്‍കിയ യിവാവിന് 1500 രൂപ പാരിതോഷികം നല്‍കി പഞ്ചായത്ത് അധികൃതര്‍. സ്ഥിരമായി വണ്ണാത്തിപുഴയുടെ പഴയ പാലത്തിനടിയില്‍ മാലിന്യം വലിച്ചെറിയുന്ന അഴീക്കോട് സ്വദേശി നാസറാണ് കുടുങ്ങിയത്. പഞ്ചായത്ത് അധികൃതര്‍ എത്ര ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പാലത്തിന് സമീപത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ ബസ് കാത്തുനില്‍ക്കുന്ന കാനായി സ്വദേശി മണിയാണ് മാലിന്യം തള്ളുന്നയാളുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തി പഞ്ചായത്തിന് കൈമാറിയത്. തുടര്‍ന്ന് ഇയാള്‍ വലിച്ചെറിഞ്ഞ മാലിന്യം പരിശോധിച്ചാണ് പഞ്ചായത്ത് അധികൃതര്‍ ഇയാളെ തിരിച്ചറിഞ്ഞത് പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ നാസറില്‍ നിന്നും 5000 രൂപ പിഴയായി ഈടാക്കി. മാലിന്യം നിക്ഷേപിച്ചയാളുടെ ഫോട്ടോയെടുത്ത് വിവരം നല്‍കിയ മണിക്ക് പാരിതോഷികമായി 1500 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ കൈമാറി. പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.