തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക്ചുറ്റും സൗരോര്‍ജ വിളക്കുകളുടെ സമര്‍പ്പണം നടന്നു

 


തളിപ്പറമ്പ്: തളിപ്പറമ്പിന്റെ സാമൂഹ്യ പരിഷ്ക്കർത്താവായി അറിയപ്പെടുന്ന നീലകണ്ഠ അയ്യരുടെ ( കമ്പനി സ്വാമി ) പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് അതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട്, അദ്ദേഹത്തിന്റെ ചെറുമകൻ വിജയ് നീലകണ്ഠന്റെ അഭ്യർത്ഥന മാനിച്ച് കർണ്ണാടകയിലെ എ. ൽ ശ്യാമറാവുവിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുബാഗങ്ങൾ ചിറവക്ക് ആശ്രാമത്ത് ചിറയുടെ ചുറ്റും സ്ഥാപിച്ചു നൽകിയ 40 സോളാർ വിളക്കുകളുടെ സമർപ്പണം

ചിറയുടെ സമീപത്തെ വാസുദേവപുരം ശ്രീ കൃഷ്ണ ക്ഷേത്ര ആങ്കണത്തിൽ വെച്ച് നിർവഹിക്കുകയായിരുന്നു അദ്ദേഹം. 4.25 ലക്ഷം രൂപ ചിലവഴിച്ചു ചിരിയുടെ ചുറ്റുമായി 40 സോളാർ വിളക്കുകളാണ് സ്ഥാപിച്ചത്.തമ്പുരാൻ നഗർ രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി. വി രാജശേഖർ അധ്യക്ഷത വഹിച്ചു. സന്തോഷ് കീഴാറ്റൂർ മുഖ്യതിഥിയായി. നഗര ഉപാധ്യക്ഷൻ കല്ലിങ്കൽ പദ്മനാഭൻ, തന്ത്ര് നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി, ടിടികെ ദേവസ്വം ട്രസ്റ്റീസ്‌ കെ. പി നാരായണൻ, ടി. ടി മാധവൻ, കൗൺസിലർ പി.ഗോപിനാഥ്, റിട്ടയേർഡ് ഡെപ്യൂട്ടി ലേബർ കമ്മിഷണർ പി. സി വിജയരാജൻ, മൊട്ടമ്മൽ രാജൻ, കെ. പരമേശ്വരൻ, വി. കെ കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. എം. കെ മനോഹരൻ സ്വാഗതവും, വിജയ് നീലകണ്ഠൻ നന്ദിയും പറഞ്ഞു.വിളക്കുകൾ സ്ഥാപിച്ച എ. ൽ. ശ്യാംറാവുവിന്റെ ധർമ്മപത്നി പർവതമ്മ, മകൻ എ. എസ് അഞ്ചാൻ, മകൾ എ. എസ്. ലക്ഷ്മി എന്നിവരെ എം.വി ഗോവിന്ദൻ എംഎൽഎ ആദരിച്ചു.


https://chat.whatsapp.com/BciAt0f301E4snqRw01nm3

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം