കണ്ണൂർ : ശ്രീ ശങ്കരം ഉദ്ഘാടനം സംഘാടക സമിതി രൂപീകരിച്ചു




 കണ്ണൂർ :ഫെബ്രുവരിയിൽ നടക്കുന്ന ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മത്തിന്റെ പരിപാടികൾ വിജയിപ്പിക്കുന്നതിനായുള്ള സംഘാടകസമിതി രൂപീകരിച്ചു.കണ്ണൂർ തഹസീൽദാർ എം ടി സുരേഷ് ചന്ദ്രബോസ് ഉദ്‌ഘാടനം ചെയ്തു.ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ. എം വി മുകുന്ദൻ, സാഹിത്യകാരൻ കെ വി മുരളി മോഹനൻ, സുലോചന മാഹി, വാസ്തുവിദഗ്ധൻ പി ആർ രാമകൃഷ്ണൻ പ്രസംഗിച്ചു. ശിവദാസൻ കരിപ്പാൽ സ്വാഗതവും മധു നമ്പ്യാർ മാതമംഗലം നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.