കണ്ണൂർ : എം.ഡി.എം.എക്കാരൻ ഷഹൽ വീണ്ടും പിടിയിൽ

 



 ഇരിട്ടി: കൂട്ടുപുഴയിൽ 3 ഗ്രാം MDMA യുമായി ശ്രീകണ്ഠാപുരം ചേരൻകുന്ന് സ്വദേശി പുതിയപുരയിൽ മുഹമ്മദ്‌ ഷഹൽ ( 24) പോലീസിൻ്റെ പിടിയിലായി. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ജൂലൈ മാസം 15 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി മാസങ്ങളോളം ജയിൽ വാസം കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിർദേശ പ്രകാരം നർകോട്ടിക് സെൽ ഡി.വൈ.എസ്.പി വി. രമേശന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൻ്റ ഭാഗമായി കേരള കർണാടക അന്തർ സംസ്ഥാന പാതയായ കൂട്ടുപുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസമായി നിരവധി വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്നലെ (12-01-2024) വൈകുന്നേരം 06:30ന് KL 59 Z 2415 നമ്പർ മോട്ടോർ സൈക്കിൾ സഹിതമാണ് പ്രതി പിടിയിലായത്.

ഇരിട്ടി എസ് ഐ എൻ.വിപിൻ പ്രതിയെ അറസ്റ്റ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ പത്മജൻ, ജില്ലാ പോലീസ് മേധാവി യുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നും ബൈക്കിൽ പതിവായി ശ്രീകണ്ഠാപുരത്തേക്ക് എം.ഡി.എം.എ കടത്താറുണ്ട് എന്നാണ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായത്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..