തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു.





തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു.



പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(55)ആണ് മരിച്ചത്.


ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു.


ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും

മരണപ്പെട്ടു.


മൂന്ന് മാസം മുമ്പാണ് തൃശൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ ഇവിടെ ചുമതലയേറ്റത്.


മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം