മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ ഹോട്ടലിന് 10000 രൂപ പിഴയിട്ട് ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 




ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ഗ്രീൻ പാർക്കിന്‌ 10000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ഹോട്ടലിന് പുറകിൽ സ്ഥിതി ചെയ്യുന്ന മലിനജല ടാങ്ക് നിറഞ്ഞു കവിഞ്ഞു മലിനജലം പുറത്തേക്ക് ഒഴുകി ഹോട്ടലിന്റെ പരിസര പ്രദേശങ്ങളിൽ മഞ്ഞ നിറത്തിൽ കെട്ടി കിടക്കുന്നതായും ദുർഗന്ധം പരത്തുന്നതായും സ്‌ക്വാഡ് കണ്ടെത്തി. സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തുന്ന അന്ന് പുലർച്ചെയാണ് മലിനജലം ടാങ്ക് കവിഞ്ഞു ഒഴുകിയതെന്നു ഹോട്ടൽ ജീവനക്കാർ സ്‌ക്വാഡിനെ അറിയിച്ചു. ഉടൻ തന്നെ ടാങ്കിൽ നിന്നും മലിനജലം നീക്കാൻ ചെയ്യാനും മറ്റു ശാസ്ത്രീയ മാർഗ്ഗങ്ങളായ എസ്. ടി. പി സംവിധാനം ഉടൻ തന്നെ ഹോട്ടലിൽ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.മലിനജലം ഒഴുക്കിയതിനു ഹോട്ടലിന് 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ, ചെറുപുഴ പഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം