Posts

Showing posts from 2025

അഴീക്കോട്‌ : കപ്പക്കടവ് തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന മെഹറുന്നിസ (42) മരണപ്പെട്ടു.

Image
  അഴീക്കോട്‌:  കപ്പക്കടവ്  തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന മെഹറുന്നിസ (42) മരണപ്പെട്ടു. ഭർത്താവ്: അൻസാരി. മക്കൾ: ജാബിർ(ഗൾഫ്) ,മഹ്ഷിദ. പിതാവ്:മുഹമ്മദ്‌ കുഞ്ഞി മാതാവ്:റൂഖിയ സഹോദരങ്ങൾ:സൽമാൻ, അറഫു. കബറടക്കം: നാളെ

അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപിക ആയിരുന്നു.,

Image
  അഴീക്കോട് മയിലാടത്തടം ഭവാനി ഹൗസ് .: വണ്ണാരത്ത് ഭവാനി നിര്യാതയായി. റിട്ടയേർഡ് പ്രധാന അധ്യാപിക അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ, പരേതനായ കെ അച്യുതനായരുടെ മകൾ, ഭർത്താവ് ഡോ എ ടി വി നാരായണൻ ( Rtd CMO ISM ), മക്കൾ : ചൈതന്യ, ഡോ ചന്ദന, ഡോ ചെന്ന കേശ്വർ, മെഡിക്കൽ ഓഫീസർ ജി എ ഡി വള പട്ടണം .  മരുമക്കൾ: രൂപേഷ് രഘുവരൻ, അമൃതരാജ്, ഡോ ശിവപ്രിയ വി വി .  സംസ്കാരം : രാവിലെ 11 മണിക്ക് പയ്യാമ്പലം.

കറുത്തമുത്തിനെ അറിയാൻ "ലിറ്റിൽ മാസ്റ്റേഴ്സ് "പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലേക്ക്.

Image
  കേരള സർക്കാറിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗ പാപ്പിനിശ്ശേരി സബ് ജില്ലയിലെയും തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലെയും തെരഞ്ഞെടുത്ത ലിറ്റിൽ മാസ്റ്റർ അംഗങ്ങളെ ഉൾപ്പെടുത്തി പന്നിയൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. പന്നിയൂർ ഗവേഷണ കേന്ദ്രത്തിൽ തന്നെ വികസിപ്പിച്ചെടുത്ത പന്നിയൂർ ഒന്ന് മുതൽ പന്നിയൂർ പത്ത് വരെയുള്ള വിവിധതരം കുരുമുളക് ഇനങ്ങളെക്കുറിച്ചും കുരുമുളക് കൃഷിയുടെ വിവിധ ഘട്ടങ്ങൾ കൃഷി ഉദ്യോഗസ്ഥർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഏത് സമയങ്ങളിലാണ് കുരുമുളക് നടേണ്ടത് ?ഏതൊക്കെ മരങ്ങളിലാണ് കുരുമുളക് നടേണ്ടത് ? എന്തൊക്കെ രോഗങ്ങളാണ് കുരുമുളകിന് ഉണ്ടാവുക അതിലുള്ള പ്രതിരോധ മാർഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ നിരവധി സംശയങ്ങൾക്ക് കുട്ടികൾക്ക് കൃഷി ഉദ്യോഗസ്ഥർ മറുപടി നൽകി. കുട്ടികളെ സംബന്ധിച്ചിടത്തോളം പഠന യാത്ര ഏറെ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായി.പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ശ്രീമതി ഝാൻസി ജോൺ, തളിപ്പറമ്പ് എ.ഇ.ഒ. ശ്രീ. കെ മനോജ്, കോഡിനേറ്റർ പി. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി.ജീന ടീച്ചർ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

കക്കാട് ബദർപളളി ബാലൻ വൈദ്യർ റോഡിൽ ഫാത്തിമാസിൽ കൈതപുറത്ത് നസീമ (55) നിര്യാതയായി.

Image
  കക്കാട് ബദർപളളി ബാലൻ വൈദ്യർ റോഡിൽ ഫാത്തിമാസിൽ കൈതപുറത്ത് നസീമ (55) നിര്യാതയായി.  ഭർത്താവ് മഷ്ഹൂദ് കെ (മുൻ പ്രസിഡൻറ്, കുഞ്ഞിപളളി ശാഖാ മുസ്ലിം ലീഗ്, മുൻ വൈസ് പ്രസിഡൻറ്, പുഴാതി ഹയർ സെക്കണ്ടറി സ്ക്കൂൾ പി ടി എ) പരേതരായ ഉമ്മർ - ഹലീമ ദമ്പതികളുടെ മകളാണ്) മക്കൾ മുഹമ്മദ് മനാഫ് മജീഫ് നിഷാദ് മുഹമ്മദ് ഷാമിൽ ഫാത്തിമ ജാമാതാവ് സലാഹുദ്ദീൻ എം മയ്യിത്ത് നമസ്കാരം സുമാർ 2 മണിക്ക് ബദർപളളിയിൽ ഖബറടക്കം കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

മാങ്ങാട്ടുപറമ്പ് ഗവ. വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ ഗൈനക്കോളജിസ്റ്റായിരുന്നു.

Image
  തലശേരി: മാടപ്പീടിക രേവതിയില്‍ ഡോ. കെ. പത്മാക്ഷന്‍ (60) അന്തരിച്ചു. മാങ്ങാട്ടുപറമ്പ് ഗവ. വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഭാര്യ: ഡോ. കെ. ഷീല (തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഇ.എന്‍.ടി സര്‍ജന്‍).  മക്കള്‍: ഷിഖ പത്മാക്ഷന്‍ (എന്‍ജിനിയര്‍, കാലിഫോര്‍ണിയ),  ഡോ. ശ്രേഖ (ഇ.എന്‍.ടി സര്‍ജന്‍, ഫോര്‍ട്ടീസ് ആശുപത്രി,മുംബൈ). മരുമക്കള്‍: ജയേഷ് (കാലിഫോര്‍ണിയ), ഡോ. രുഷാന്‍ (മുംബൈ). സഹോദരങ്ങള്‍: പവിത്രന്‍ (ബംഗളൂരു), പ്രഭാകരന്‍ (റിട്ട. ഓഫിസര്‍, കനറാ ബാങ്ക്), ശാന്ത (കോഴിക്കോട്), പങ്കജാക്ഷന്‍ (റിട്ട. ഗവ. ജൂനിയര്‍ സൂപ്രണ്ട് ഗവ. കോളജ്), പരേതരായ പുരുഷോത്തമന്‍, ലീല, സരോജിനി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ടിക്കല്‍ നിദ്രാതീരത്ത്.

ചക്കരക്കല്ലിലെ പ്രമുഖ വ്യാപാരി സി പി മഹമൂദ് അന്തരിച്ചു.

Image
ചക്കരക്കൽ: ചക്കരക്കൽ ടൗണിലെ പ്രമുഖ വ്യാപാരിയും സി.പി സ്റ്റോർ ഉടമയുമായ സി.പി മഹമൂദ് (സി.പി. മൗവഞ്ചേരി) അന്തരിച്ചു. മക്കൾ: ഷമീർ, സഹീർ, ഷംസീർ, സുഹൈറ, സലീമ. മരുമക്കൾ: റുമൈസ, റംസീന, റഫീന, സഹീർ, സവാദ്. മയ്യിത്ത് നിസ്കാരം ഇന്ന്‌ ഉച്ചക്ക് 12.30 ന് മൗവഞ്ചേരി ജുമാ മസ്ജിദിൽ. കബറടക്കം പള്ളിക്കണ്ടി ഖബർസ്ഥാനിൽ നടക്കും

കടമ്പേരിയിലെ കെ കദീജ നിര്യാതയായി.

Image
  ഭർത്താവ് പരേതനായ കുഞ്ഞാമൂ മക്കൾ കെ മുഹമ്മദ് അശ്രഫ് മസ്കത്ത്, മുഹമ്മദലി കെ. ബക്കളം, ആബിദ് കെ, മൊയ്തീൻ കുട്ടി, ഇബ്രാഹിം നടുവിൽ

പാപ്പിനിശ്ശേരി : വിനോദ് രാജ് കുളങ്ങര നിര്യാതനായി.

Image
  പാപ്പിനിശ്ശേരി വേളാപുരം കോളനി റോഡിൽ താമസിക്കുന്ന വിനോദ് രാജ് കുളങ്ങര (63) നിര്യാതനായി. ബലിയപട്ടം ടൈൽസ് മുൻ ജീവനക്കാരൻ ആയിരുന്നു. സംസ്ക്കാരം പിന്നീട് സി എസ് ഐ പള്ളി സെമിതേരിയിൽ.

കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

Image
കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്നുമെത്തിയ ദമ്പതികളിൽ നിന്ന് 70.66 ഗ്രാം എം ഡി എം എ പിടികൂടി. ബാംഗ്ലൂരിൽ താമസക്കാരായ തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. മൂന്നര വയസുള്ള മകളുമായാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിനിയായ നജീമയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തിയത്.  മയക്ക്മരുന്ന് വിൽപനക്കായി എത്തിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഷാഹുൽ ഹമീദും നജീമയും മയക്കുമരുന്നുമായി ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് ബസിൽ വരുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ഇവർ എവിടേക്ക് എത്തുമെന്ന് കൃത്യമായി ട്രാക്ക് ചെയ്തു. ചൊവ്വാഴ്ച്ച രാത്രി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് നിലയുറപ്പിച്ചു.കാലത്ത് കണ്ണൂരിലെത്തി ബസിൽ നിന്നിറങ്ങിയ ദമ്പതികൾ പ്ലാസ ജംഗ്ഷനിൽ നിന്ന് ഒരു ഓട്ടോറിക്ഷയിൽ ആശുപത്രി പരിസരത്തേക്ക് എത്തി.  ഇരുവരെയും തിരിച്ചറിഞ്ഞ ഡാൻസാഫ് അംഗങ്ങൾ ഓട്ടോറിക്ഷ വളഞ്ഞു. ഇവർക്കൊപ്പം മൂന്നര വയസ് പ്രായമുള...

കണ്ണൂർ : മുൻ ധർമ്മടം എം.എൽ.എ കെ.കെ നാരായണൻ കുഴഞ്ഞുവീണ് മരിച്ചു.

Image
  പെരളശ്ശേരി: മുൻ ധർമ്മടം എം എൽ എ യും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ കെ നാരായണൻ (77) കുഴഞ്ഞുവീണ് മരിച്ചു. പെരളശ്ശേരി സ്കൂളിൽ ഒരു പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2011 മുതൽ 2016 വരെ ധർമടം എം എൽ എ ആയിരുന്നു.

കൊളച്ചേരി : മാലിന്യ പ്രശ്നം കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ പരാതി നൽകി.

Image
  കൊളച്ചേരി പഞ്ചായത്തിൽ വളവിൽ ചേലേരി യിലുള്ള കോഴി ഫാമിൽ നിന്നുള്ള മാലിന്യം കാരണം ഈ പ്രദേശം മൊത്തം വീടുകളിലും മറ്റും ഈച്ച, കൊതുക് എന്നിവയുടെ ശല്യം കാരണം ജനം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല. പകർച്ചവ്യാധി ഭീതിയിലാണ് പ്രദേശം, അതു സംബന്ധിച് ഇന്ന് പഞ്ചായത്ത്‌ ഭരണാസമിതിക്ക് പ്രസിധന്റിനു പരാതി നൽകി, വൈസ് പ്രസിഡന്റ്‌ കെ. വത്സൻ, മെമ്പര്മാരായ എം പി നിഷകുമാരി, ദീപ പി കെ, സജീവ്. കെ പി, ഹെൽത് ഇൻസ്പെക്ടർ നിവേദിദ, എന്നിവർ ഉണ്ടായിരുന്നു, വളവിൽ ചേലേരി നിവാസികളായ, ചന്ദ്രഭാനു. കെ. പി., രാജേഷ്.പി. പി, പ്രഭാകരൻ. ടി., അഖിൽ. എം. കെ. രജീഷ്.വി. പി, അഖിലേഷ് കെ എന്നിവർ പങ്കെടുത്തു. ലൈസൻസ് ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. ഇത്പോലെ ലൈസൻസ് ഇല്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഇതുവഴി മനസ്സിലാകുന്നത്. ഇന്നലെ അധികൃതർ സ്ഥലം സന്ദർശിച്ച് മാലിന്യം മാറ്റാൻ ആവശ്യപ്പെട്ടുരുന്നെങ്കിലും ഉടമയുടെ ഭാഗത്തു നിന്ന് ഇരു നീക്കവും ഉണ്ടായിരുന്നില്ല. വൈകുന്നേരത്തോടെ ജനകീയ ഇടപെടൽ മൂലമാണ് നിലവിലുള്ള മാലിന്യം കുഴിച്ചൂമൂടാൻ സാധിച്ചത്. അധികൃതരുടെ അനാസ്ഥ മൂലം ഒരു പ്ര...

മയ്യിൽ: പ്രചരണ റാലി സംഘടിപ്പിച്ചു

Image
   മയ്യിൽ: മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്ത് ജനുവരി 1 മുതൽ 16 വരെ നടത്തുന്ന കേരളയാത്രയുടെ പ്രചരണാർത്ഥം സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ് ഞ്ച് പ്രചരണ റാലി സംഘടിപ്പിച്ചു. നൂഞ്ഞേരിയിൽ നിന്നും ആരംഭിച്ച റാലി ചേലേരി മുക്കിൽ സമാപിച്ചു. റാലിക്ക് സയ്യിദ് ഫാഇസ് മുഈനി, സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി, നസീർ സഅദി, ഉമർ സഖാഫി,അഹ്മദ് കുട്ടി സഅദി, മിദ്ലാജ് സഖാഫി, ഹനീഫ് ഹിശാമി, സുഹൈൽ അഹ്സനി, ലാഹിർ അമാനി, മുഹമ്മദ് അഹ്സനി നേതൃത്വം നൽകി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പൊടിക്കളത്ത് പ്രവർത്തിച്ചു വരുന്ന മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന് 25000 രൂപ പിഴ ചുമത്തി. സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കോഴി ഫാമിൽ നിന്നുള്ള മലിന ജല ടാങ്കിന്റെ ഓവർ ഫ്ലോ പൈപ്പ് തുറസായി പുഴയുടെ സമീപത്തേക്ക് സ്ഥാപിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. കൂടാതെ പ്ലാസ്റ്റിക്ക് കവറുകൾ, ടൈൽസ് കക്ഷണങ്ങൾ കുപ്പികൾ പെയിന്റ് ബോട്ടിലുകൾ അടക്കമുള്ള അജൈവ മാലിന്യങ്ങൾ വലിയ കുഴിയിൽ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ഭക്ഷണാവാശിഷ്ടങ്ങളും പഴം പച്ചക്കറി അവശിഷ്ടങ്ങളും ആ കൂട്ടത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും തുറസായി തള്ളിയിരിക്കുന്നതായും കണ്ടെത്തി. സ്കൂളിന്റെ ഇൻസിനറേറ്ററിൽ സ്റ്റീൽ ബോട്ടിൽ ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങളും കത്തിച്ചു വരുന്നതായും സ്കൂൾ കിച്ചണിൽ റൈസ് ബോയ്ലറിലും അടുപ്പിലും ഓയിൽ കവറുകൾ ഉൾപ്പടെയുള്ളവ കത്തിച്ചു വരുന്നതായും കണ്ടെത്തി. കിച്ചൺ സ്റ്റോറിൽ നിന്നും 15 കിലോ ഗ്രാം ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയില,പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേ...

പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുരേഷ് ബാബു തണ്ടാരത്ത് അന്തരിച്ചു.

Image
പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുരേഷ് ബാബു തണ്ടാരത്ത് അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു.

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു.

Image
  കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.

നാറാത്ത് കണ്ടത്തിൽ പുരയിൽ ആസിയ നിര്യാതയായി.

Image
  നാറാത്ത് കണ്ടത്തിൽ പുരയിൽ ടി പി ആസിയ നിര്യാതയായി. മക്കൾ :മുഹമ്മദ്‌  സൈനബ, അബ്ദു, ഹംസ,  കബറടക്കം :ഇന്ന് വൈകിട്ട്  നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ 

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയി

Image
  കോഴിക്കോട്:  പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. ശൗചാലയത്തിന്റെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപ്പെടുന്നത്. രണ്ടാഴ്ച മുൻപാണ് വിനീഷിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒൻപത് മണി വരെ പ്രതി മുറിയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഓരോ മണിക്കൂറിലും ഇവിടെ പതിവ് പരിശോധനയുള്ളതാണ്. എന്നാൽ 11 മണിക്ക് പരിശോധനക്കായി എത്തിയപ്പോഴാണ് വിനീഷ് ചാടിപ്പോയതായി കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. നിലവിൽ സിസിടിവി ദൃശ്യങ്ങളക്കം കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചിൽ തുടരുകയാണ്. 2021-ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനി ദൃശ്യയെ (21) വിനീഷ് കുത്തി കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാര സ്ഥാപനത്തിന് തീയിട്ട ശേഷമാണ് വീട്ടിൽ അതിക്രമിച്ച് കയറി പ്രതി പെൺകുട്ടിയെ കുത്തി വീഴ്ത്തിയത്. റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇതിന...

കണ്ണപ്പിലാവിലെ കെ. നാരായണി ടീച്ചർ (76)അന്തരിച്ചു.

Image
  കണ്ണപ്പിലാവിലെ കെ. നാരായണി ടീച്ചർ (76)അന്തരിച്ചു. ഭർത്താവ്. പി. പി. കൃഷ്ണൻ. മക്കൾ - രഞ്ജിത്ത് കുമാർ. കെ. (റിട്ട. ജില്ലാ ട്രഷറി ഓഫിസർ ), രജിത, രജനി (എടക്കാട് ), രഞ്ജിനി. മരുമക്കൾ - പ്രസീത(തൃക്കരിപ്പൂർ ), രാജൻ (കുറ്റ്യാട്ടൂർ), സുരേഷ്ബാബു (ഏടക്കാട് ). നാളെ (30-12-25) രാവിലെ 9 മണി മുതൽ പൊതു ദർശനം.സംസ്കാരം 11 മണിക്ക് കോടല്ലൂർ സാമൂഹ്യസേവാസംഘം ശ്മശാനത്തിൽ.

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക് യുവാവ് തീവണ്ടിതട്ടി മരിച്ചു

Image
  ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്,യുവാവ് തീവണ്ടി തട്ടി മരിച്ചു. കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പടെ 15 പേർക്ക് പരിക്കേറ്റു. പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ് മരിച്ചത്. പത്തൊൻപത് വയസ്സായിരുന്നു. വലിയ ജനക്കൂട്ടമാണ് പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകര്‍ കടത്തിവിട്ടതെങ്കിലും ആള്‍ക്കൂട്ടം തിരക്കിനിടിയെ അതെല്ലാം തകര്‍ന്നു.പരിപാടി പറഞ്ഞതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. വേടന്‍ എത്താന്‍ താമസിച്ചതായിരുന്നു കാരണം. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവെച്ചു

കുറുമാത്തൂർ : M.C.പ്രേമകുമാർ (മണി) നിരിയാതനായി.

Image
  കുറുമാത്തൂർ, പരേതരായ R.V. അച്ചുതൻ നായരുടെയും, M.C.രുഗ്മിണി അമ്മയുടെയും മകൻ മണി (MC.പ്രേമകുമാർ) 68 നിര്യാതനായി, ഭാര്യ പങ്കജാക്ഷി,മക്കൾ: പ്രിയ,തേജസ് (പരേതൻ), സഹോദരങ്ങൾ: കൃഷ്ണ കുമാരി, ചന്ദ്രബാബു,സജീവൻ ഗീത,പരേതനായ സത്യൻ. ഇന്ന് 30.12 2025 ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ ചൊറുക്കള മലരട്ടയിലെ വസതിയിൽ പൊതുദർശ്ശനം, സംസ്ക്കാരം ചൊവ്വാഴ്ച (ഇന്ന്)വൈകീട്ട് 4 മണിക്ക് തൃച്ചംബരം പട്ടപ്പാറ കുടുമ്പ ശ്മശാനത്തിൽ

GVHSS ചെറുകുന്ന് SPC യൂണിറ്റിന്റെ ക്രിസ്ത്മസ് വെക്കേഷൻ ക്യാമ്പ്‌-2025 ഹെഡ് മിസ്ട്രെസ് ശ്രീമതി ഷീബ ടീച്ചറുടെ അധ്യക്ഷതയിൽ കണ്ണപുരം CI ശ്രീ ഷിജു കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

Image
  GVHSS ചെറുകുന്ന് SPC യൂണിറ്റിന്റെ ക്രിസ്ത്മസ് വെക്കേഷൻ ക്യാമ്പ്‌-2025 ഹെഡ് മിസ്ട്രെസ് ശ്രീമതി ഷീബ ടീച്ചറുടെ അധ്യക്ഷതയിൽ കണ്ണപുരം CI ശ്രീ ഷിജു കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.  CPO സനോജ് കെ സ്വാഗതവും CPO ധനലക്ഷ്മി ടി നന്ദിയും അർപ്പിച്ചു. ചടങ്ങിൽ DI ശ്രീ ഗിരീഷ് സർ, അനൂപ് മാസ്റ്റർ, ലീന ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബക്കളം:പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ ( 74) അന്തരിച്ചു

Image
  ബക്കളം:പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ ( 74)  അന്തരിച്ചു.  ഭാര്യ: രോഹിണി (റിട്ട.കല്യാശേരി വീവേഴ്സ് സൊസൈറ്റി). മക്കൾ: ഷിജു ഇന്ത്യൻ കോഫി ഹൗസ്, കണ്ണൂർ പ്ലാസ, സിപിഐ എം. പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം), ഷിജിൽ (ഇലക്ട്രീഷ്യൻ), ഷീന. മരുമകൻ : നിഷാന്ത് (മാറ്റാങ്കിൽ). സഹോദരങ്ങൾ: ബാലകൃഷ്ണൻ (വെള്ളിക്കീൽ), സരോജിനി (പാപ്പിനിശേരി), പങ്കജാക്ഷി , പരേതയായ മാധവി . സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് പൂവത്തുംചാൽ ശ്മശാനത്തിൽ.

പാപ്പിനിശ്ശേരി ഹാജി റോഡ് ഫാത്തിമ ഹൈപ്പർമാർക്കറ്റിന് സമീപം ബൈക്കപകടം.

Image
  പാപ്പിനിശ്ശേരി ഹാജി റോഡ് ഫാത്തിമ ഹൈപ്പർമാർക്കറ്റിന് സമീപം ബൈക്കപകടം.  ഇന്ന്  രാത്രി 7:45 ന് ആയിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് നിസാര പരിക്ക്.

കണ്ണാടിപ്പറമ്പ്: അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.

Image
  കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജില്‍ അക്കാദമിക്ക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇസ്ലാമിക് പാരമ്പര്യത്തില്‍ അടിക്കുറിപ്പുകളുടെ പ്രസക്തിയും ചരിത്രവുമെന്ന വിഷയത്തിലാണ് പ്രസ്തുത കോണ്‍ഫറന്‍സ് നടന്നത്. മമ്പുറം തങ്ങള്‍ റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് ദാറുല്‍ ഹസനാത്തിലെ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റും ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റും അഹ്സാസ്‌ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പത്തോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോപ്ലക്‌സ് വര്‍ക്കിങ്ങ് സെക്രട്ടറി കെ.പി അബൂബക്കര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പാള്‍ അനസ് ഹുദവി അരിമ്പ്ര അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ജാബിര്‍ ഹുദവി, ഡോ. ഇസ്മാഈല്‍ ഹുദവി, ഹസന്‍ വാഫി, മുസ്തഫ ഫൈസി പൊന്നാനി തുടങ്ങിയവര്‍ മോഡറേഷന്‍ നിര്‍വഹിച്ചു. മജീദ് ഹുദവി, ഖാലിദ് ഹാജി കമ്പില്‍, സല്‍മാന്‍ ഹുദവി, ഉമര്‍ അബ്ദുള്ള ഹുദവി സംബധിച്ചു.

കഴുത്തിനു മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിക്കേറിയ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

Image
കൊട്ടിയൂർ:കൊട്ടിയൂർ അമ്പായത്തോട്ടിലെ അച്ചേരി കുഴി രാജേഷാ (50) ണ് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് കഴിഞ്ഞ ദിവസം ഓടി കയറിയത് പോലീസിന്റെയും ഡോഗ്സ്കോഡിന്റെയും വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ ഇന്ന് ഉച്ചയോടെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണാടിപ്പറമ്പിൽ താമസിക്കുന്ന സഹീദ് മരണപെട്ടു.

Image
  കണ്ണാടിപറമ്പിൽ താമസിക്കുന്ന വളപട്ടണം സ്വദേശി കാച്ചായി മാങ്കൂൾ സഹീദ് മരണപെട്ടു

മുല്ലക്കോടി സ്വദേശിയും ഇപ്പോൾ ഏഴാമൈൽ താമസക്കാരനുമായ ഇബ്രാഹിംകുട്ടി മരണപ്പെട്ടു.

Image
  മുല്ലക്കോടി:  കാക്കാൻച്ചാൽ ചെപ്പന്നൂൽ റോഡിൽ താമസിക്കുന്ന ഇബ്രാഹിം കുട്ടിക്ക (കോൺട്രാക്റ്റർ ) അൽപ്പ സമയം മുൻപ് മരണപ്പെട്ടു. ഭാര്യ: നബീസ. മക്കൾ: ജസീം, സജീർ സനൽ. ദീർഘകാലം അബുദാബി ഡിഫൻസ് ലായിരുന്നു കബറടക്കം : അസർ നിസ്കാരത്തിന് മുല്ലക്കൊടി യിൽ 

പാപ്പിനിശ്ശേരി: ഗെയിറ്റിന് സമീപം താമസിക്കുന്ന അബ്ദുള്ള ഹാജി നിര്യാതനായി.

Image
  പാപ്പിനിശ്ശേരി: ഗെയിറ്റിന് സമീപം താമസിക്കുന്ന .പാപ്പിനിശ്ശേരി മഹല്ല് മുൻ ഫിനാൻസ് സെക്രട്ടറിയും സാമൂഹിക രംഗത്തെ നിറസാനിദ്ധ്യമായ അബ്ദുള്ള ഹാജി നിര്യാതനായി.

തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു

Image
  തളിപ്പറമ്പ്: എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചുടല, ചിതപ്പിലെ പൊയില്‍ എന്ന സ്ഥലത്ത് വെച്ച് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു യുവാക്കള്‍ പിടിയിലായി. അഫ്രീദി(26), കെ.ജുനൈദ്(22), സിഫ് അഷ്‌റഫ് (26)എന്നിവരാണ് പിടിയിലായത്. അഫ്രിദിക്ക് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കണ്ണൂരിലും, എക്‌സൈസ് റേഞ്ച് ഓഫീസ് തളിപ്പറമ്പിലും, പയ്യന്നൂര്‍ പോലീസിലും മറ്റുമായി നിലവില്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ട്. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ.അസീസ്, എം.വി.അഷറഫ്, ഗ്രേഡ് പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരിസ്, ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.വിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി.അനു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രം മരണപ്പെട്ടു.

Image
  തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രം(25) മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർഗോഡ് രണ്ട് വയസുകാരന് ദാ,രു,ണാ,ന്ത്യം

Image
  കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ രണ്ട് വയസുകാരന് ദാ,രു,ണാ,ന്ത്യം. എരിയാൽ ബ്ലാർകോട് സ്വദേശികളായ ഇക്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് (2) ആണ് മ,രിച്ചത്. ശനിയാഴ്‌ചയാണ് നാടിനെ നടുക്കിയ ദു,രന്തം സംഭവിച്ചത്. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി അബദ്ധത്തിൽ വീണത്. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് കാസർഗോഡ്സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മ,രണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. മൃ,ത,ദേ,ഹം കാസർഗോഡ് ജനറൽ ആശുപത്രി മോ,ർ,ച്ച,റിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്,മോ,ർട്ടം നടപടികൾക്ക് ശേഷം മൃ,തദേ,ഹം ബന്ധുക്കൾക്ക് വിട്ടുനൽകും

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു.

Image
  ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്ത് നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കബറടക്കം നാളെ രാവിലെ എട്ട് മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് കബർസ്താനിൽ. സഹോദരി: ഹെസ മറിയം.

തളിപ്പറമ്പ് : ബദരിയ്യ നഗർ സ്വദേശി മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി.

Image
ബദരിയ്യ നഗർ സ്വദേശിയായ കുപ്പത്തെ അബൂട്ടിക്കയുടെ പുതിയാപ്ല മുഹമ്മദ്‌ കുഞ്ഞി (ബദരിയ്യ നഗർ) മരണപ്പെട്ടു.

മാട്ടൂൽ സ്വദേശി സിംഗപ്പൂരിൽ വച്ച് മരണപ്പെട്ടു.

Image
  മാട്ടൂൽ നോർത്ത് നിവാസിയും (ഇപ്പോൾ സിംഗപ്പൂരിൽ താമസം) മർഹൂം: വൈച്ചിരെ വളപ്പിൽ അബൂബക്കർ ഹാജിയുടെ മകനുമായ വലിയവളപ്പിൽ അബ്ദുൽ ഖലാം മരണപ്പെട്ടു. മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ഇർഫാനിയ്യ സെക്രട്ടറി കൂടിയായ വി.വി. മുഹമ്മദ് കുഞ്ഞിയുടെ സഹോദരീ ഭർത്താവാണ്. കബറടക്കം: സിംഗപ്പൂരിൽ

പാട്ടയത്തെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

Image
ചേലേരി:ദാലിൽ താമസിക്കുന്നപാട്ടയം സാവന്റെവിടെ മുഹമ്മദ് കുഞ്ഞി(68) നിര്യാതനായി പാട്ടയം പാടശേഖരത്തിൻ്റെ രക്ഷാധികാരിയാണ്. ഭാര്യ:നഫീസ മക്കൾ: ഷമീമ, ആബിദ, ജുവൈരിയ്യത്ത് മരുമക്കൾ:ഇബ്രാഹിം, ഖാദർ,അഫ്സൽ

കമ്പിൽ: സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ 31 -മത് വാർഷികാഘോഷം കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എവി അജയകുമാർ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Image
  കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ 31 -മത് വാർഷികാഘോഷം കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എവി അജയകുമാർ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരെഞ്ഞടുക്കപ്പെട്ട ശ്രീധരൻ സംഘമിത്രയെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. യുവ ചിത്രകാരി ആതിര കൊളച്ചേരി വരച്ച ശ്രീധരൻ സംഘമിത്രയുടെ ചിത്രം കൈമാറി.  ശ്രീധരൻ സംഘമിത്ര ,എം. ദാമോദരൻ, മനോജ് മുണ്ടേരി , മനീഷ് സാരംഗി , എം.പി രാജീവൻ പ്രസംഗിച്ചു. എം.പി രാമകൃഷ്ണൻ സ്വാഗതവും പി സന്തോഷ് നന്ദിയും പറഞ്ഞു. സീമ സുമേഷ് അവതരിച്ച ഏകപാത്ര നാടകം നായിക , തുടർന്ന് കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ കണ്ണൂർ ബ്ലാക് മീഡിയ യുടെ പാട്ടുപൊലി അരങ്ങേറി

പാളയത്തുവളപ്പ് : പൂക്കോടൻ നാരായണൻ (84) നിര്യാതനായി.

Image
  പാളയത്തുവളപ്പ് : പൂക്കോടൻ നാരായണൻ (84) നിര്യാതനായി. ഭാര്യ : രമ കെ വി മക്കള്‍ : ഷൈജിത്ത് പൂക്കോടൻ.ഷിജിത്ത് പൂക്കോടൻ. ജിജിത്ത് പൂക്കോടൻ മരുമക്കൾ സലീന  സരിത മിഥുന സഹോദരങ്ങൾ : സതി പി, പൂക്കോടൻ ചന്ദ്രൻ, പൂക്കോടൻ സാവിത്രി, രാജുകുമാർ പരേതരായ പുരുഷോത്തമൻ, കേരളകുമാർ, സംസ്കാരം : 29/12/25 (തിങ്കളാഴ്ച്ച) രാവിലെ 11.30 ന് പയ്യാമ്പലം.

മയ്യിൽ :വ്യാപാരി വ്യവസായി സമിതി ജേതാക്കൾ

Image
  മയ്യിൽ പവർ ക്രിക്കറ്റ്‌ സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് ബോൾ ഏകദിന ടൂർണമെന്റിൽ വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് 5 വിക്കറ്റിന് മയ്യിൽ എയ്സ് ബിൽഡേഴ്സിനെ പരാജയപ്പെടുത്തി. വ്യാപാരി വ്യവസായി സമിതിയുടെ ഷൈജു പി കമ്പിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ റിട്ട. എം വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. രാജു പപ്പാസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ എയർപോർട്ട് സിവിൽ പോലീസ് ഓഫീസർ മഷൂദ് വി മുഖ്യ അതിഥിയായി. ശരത് പി വി, രാധാകൃഷ്ണൻ എ കെ എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ബാബു പണ്ണേരി സ്വാഗതവും ഷൈജു ടി പി നന്ദിയും പറഞ്ഞു.

വളപട്ടണം : സഫിയാത്തു (75) അന്തരിച്ചു റിട്ട. സെയിൽടാക്സ് ഉദ്യോഗസ്ഥയായിരുന്നു.

Image
  വളപട്ടണം: മന്ന ഹൈവേയ് സമീപം സി.കെ.മുഹമ്മദ് ഉസ്താദ് ന്റെ ഭാര്യ സഫിയാത്തു (75) അന്തരിച്ചു റിട്ട. സെയിൽടാക്സ് ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: സുബൈർ , ഷാനവാസ്, ഷാലിമ , ബേനസീറ, മരുമക്കൾ:ഖൈറുന്നീസ, ശരീഫ , അബ്ദുൽ കലാം, ജുനൈദ് ഖബറടക്കം ഇന്ന് വൈകിട്ട്4 ന് മന്നയിൽ

കാണാതായ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി.

Image
  ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.  പാലക്കാട് ചിറ്റൂരിൽ നിന്നും കാണാതായ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി.  21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തിയത് ഇന്നലെയാണ് കുട്ടിയെ കാണാതായത്.

കണ്ണൂർ : ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി.

Image
  പരിയാരം: ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി. പാണപ്പുഴ ആലക്കാട് വള്ളത്തോള്‍ വായനശാലക്ക് സമീപത്തെ കുത്തൂര്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ കെ.ദൃശ്യയെയാണ്(26)കാണാതായത്. ഇന്നലെ രാവിലെ 10 ന് അരവഞ്ചാലിലെ സ്വന്തം വീട്ടിലേക്കും അവിടെ നിന്ന് ചിറ്റടിയിലെ തറവാട്ട് വീട്ടിലേക്കും പോകുന്നതായി പറഞ്ഞ് ഭര്‍ത്താവിന്റെ ആലക്കാട്ടെ വീട്ടില്‍ നിന്നും പോയ ദൃശ്യ തിരികെ വന്നില്ലെന്നാണ് പരാതി. പരിയാരം പോലീസ് കേസെടുത്തു.

എസ്‌ഐആര്‍ ഹിയറിങ് നോട്ടീസ് ഒരാഴ്ച മുന്‍പ് നല്‍കും

Image
  വിവരം നല്‍കാൻ കഴിയാത്തതിനാൽ എസ്‌ഐആര്‍ കരട് പട്ടികയില്‍ പേര് ഇല്ലാത്ത 19.32 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായ ഹിയറിങ്ങിനുള്ള നോട്ടീസ് ഒരാഴ്ച മുന്‍പ് നല്‍കും. ഹിയറിങ് വേളയില്‍ ഹാജരാക്കേണ്ട രേഖകള്‍ തയ്യാറാക്കി വയ്ക്കാൻ ആവശ്യത്തിന് സമയം നല്‍കുന്നതിന് വേണ്ടിയാണ് ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കുന്നത്. ഹിയറിങ്ങിന്റെ തീയതി ഇആര്‍ഒമാര്‍ നിശ്ചയിക്കും. തീയതി അറിയിച്ച്, ഒരാഴ്ച മുന്‍പ് ബിഎല്‍ഒമാര്‍ നോട്ടിസ് കൈമാറും. കിടപ്പു രോഗികള്‍, 85 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെ നേരില്‍ കണ്ട് ഹിയറിങ് നടത്തുന്ന കാര്യം ഇആര്‍ഒമാര്‍ക്ക് തീരുമാനിക്കാം. ഹിയറിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിരിക്കില്ല. പരിശോധനയ്ക്കും ഹിയറിങ്ങിനുമായി രണ്ട് മാസം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം പൂര്‍ത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷ. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ബി എല്‍ എമാരെ നിയോഗിക്കാം. പുതുതായി 5003 ബൂത്തുകള്‍ രൂപീകരിച്ചപ്പോള്‍ ഒരേ കുടുംബത്തിൽ ഉള്ളവരുടെ വോട്ടുകള്‍ പലയിടത്തായി ചിതറി പോയെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞ...

കാണാതായ അഞ്ച് വയസ്സുകാരന്‍ സുഹാന് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിനത്തിലേക്ക്.

Image
  പാലക്കാട് : ചിറ്റൂരില്‍ നിന്നും കാണാതായ അഞ്ച് വയസ്സുകാരന്‍ സുഹാന് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിനത്തിലേക്ക്.  ഇന്നലെ പകല്‍ 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ അമ്പാട്ടു പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസിൻ്റെയും തൗഹിതയുടെയും മകനാണ് സുഹാന്‍. ഇന്നലെ രാത്രി വൈകിയും സമീപ പ്രദേശങ്ങളില്‍ പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. ഇതിന് പുറമെ പ്രദേശത്തെ സി സി ടി വികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീടിന് സമീപത്തെ മൂന്നൂറ് മീറ്റര്‍ പരിധിയിലാണ് ഇന്നലെ രാത്രി വലിയ രീതിയില്‍ പരിശോധന നടത്തിയിരുന്നു. സമീപത്തെ കിണറുകള്‍, കുളങ്ങള്‍, വയലുകള്‍ തുടങ്ങിയവയിലും ഇന്നലെ പരിശോധന നടത്തി. രാത്രി വൈകി അവസാനിപ്പിച്ച തിരച്ചില്‍ രാവിലെ തന്നെ പുന:രാരംഭിക്കാനാണ് തീരുമാനം. മുങ്ങലല്‍ വിദഗ്ധരെ ഉള്‍പ്പെടെ എത്തിച്ച് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് നീക്കം. സംസാരിക്കാന്‍ അല്‍പം ബുദ്ധിമുട്ട് നേരിടുന്ന കുട്ടിയാണ് സുഹാന്‍ എന്നാണ് വിവരം. സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. വീടിന് പുറത്ത് നില്...

പാപ്പിനിശ്ശേരി യിലെ വെൽഫയർ സ്കൂളിന് സമീപം ഉള്ള മഹമൂദ് ഹാജി (സ്റ്റാർ ) നിര്യാതനായി.

Image
പാപ്പിനിശ്ശേരി യിലെ വെൽഫയർ സ്കൂളിന് സമീപം ഉള്ള മഹമൂദ് ഹാജി (സ്റ്റാർ ) നിര്യാതനായി. ഭാര്യ: ആയിഷ മക്കൾ: മൊയ്‌ദീൻ കുട്ടി, നാസർ, കുഞ്ഞിക്കാദിരി, ഗഫൂർ. കബറടക്കം ഇന്ന്  28 ന് ( ഞായറാഴ്ച ) രാവിലെ 9 മണിക്ക് 

SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി കണ്ണാടിപ്പറമ്പ് തെരുവത്ത് പ്രതിഷേധ പ്രകടനം നടത്തി.

Image
  കർണാടക കോൺഗ്രസ് സർക്കാരിൻ്റെ ബുൾഡോസർ രാജിനെതിരെ SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി കണ്ണാടിപ്പറമ്പ് തെരുവത്ത്  പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ പറമ്പിൽ സെക്രട്ടറി സമീർ നാറാത്ത്  അമീർ കണ്ണാടിപ്പറമ്പ് അനസ് മേലോട്ട്  ബദറുദ്ദീൻ ചേലേരി നേത്രത്വം നൽകി.