പഴയങ്ങാടി : കെ.പി.എസ്.ടി.എ മാടായി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നടത്തി

 



പഴയങ്ങാടി : കെ.പി എസ്.ടി.എ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും അർബുദ ചികിത്സയിൽ പുതിയ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിന് നേതൃത്വം കൊടുത്ത കീർത്തന ടി.വി യെയും കെ.പി.എസ്.ടി.എ മാടായി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാടായി വടുകുന്ദ തടാകക്കരയിൽ ചേർന്ന അനുമോദന പരിപാടി കെ.പി.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന നിർവാഹക സമിതിയംഗം വി.വി. പ്രകാശൻ ഉപഹാരസമർപ്പണം നടത്തി. ഉപജില്ല പ്രസിഡണ്ട് കെ.എം. സുരേശൻ അധ്യക്ഷത വഹിച്ചു. കെ.റീന, എം ഷംജിത്ത്, വി.ധനരാജ്, എ.വി. അശോകൻ, പി.കെ. വിശ്വനാഥൻ, ഷീല എസ്.ജെ, വേണുഗോപാൽ ടി.വി, പുഷ്പ കൊയോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.