മയ്യിൽ : വിവാഹ വാഗ്ദ‌ാനം നൽകി പീഡനം;യുവാവിനെതിരെ കേസ്.

 



കണ്ണൂർ: വിവാഹ വാഗ്‌ദാനം നൽകി ഭർത്യമതിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് ബലാൽസംഗത്തിന് കേസെടുത്തു ഇരിക്കൂർ സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് മയ്യിൽ സ്വദേശിയായ 30കാരനെതിരെ ടൗൺ പോലീസ് കേസെടുത്തത്. കഴിഞ്ഞവർഷം മെയ് മാസം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ യുവതിയെ കാറിൽ വെച്ചും കണ്ണൂർ ടൗണിലെ വിവിധ ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിക്കുകയും ഒന്നേമുക്കാൽ പവൻ്റെ ബ്രേസ് ലെറ്റും,55,000 രൂപയും കൈക്കലാക്കി പീഡന ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി ദൃശ്യം പുറത്തുവിടുമെന്ന്നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.