പാപ്പിനിശ്ശേരി : മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി 2023-2024 SSLC,+2 പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിച്ചു

 


 സിനാവ് സമദ് ഏരിയ കെഎംസിസി അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും 2023-2024 അധ്യായന വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏരിയ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശേരിയുടെ മകൻ അമാൻ അലി ക്ക് മൊമെന്റോ നൽകി കൊണ്ട് മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സുബൈർ സാഹിബ്‌ നിർവഹിച്ചു. ഏരിയ ജോ : സെക്രട്ടറി സിറാജ് സാഹിബിന്റെ വാണിമേൽ ഉള്ള വസതിയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരിയ വർക്കിംഗ്‌ കമ്മറ്റി അംഗം സൈദ് സാഹിബിന്റെ മകൾ നൗറിൻ (+2) മറ്റു അംഗങ്ങളുടെ കുടുംബാഗoങ്ങളായ ശിഫ റസ്‌ലിൻ (+2) മുഹമ്മദ്‌ (+2) എന്നിവർക്കും മൊമെന്റോ നൽകി ആദരിച്ചു. മറ്റു കുട്ടികൾക്കുള്ള മൊമെന്റോ ഒമാനിൽ വെച്ച് രക്ഷിതാക്കൾക്ക് കൈമാറും. ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം കെ മജീദ്, ജനറൽ സിക്രട്ടറി അശ്റഫ് കൊറ്റാല ,വൈസ് പ്രസിഡണ്ട് എം പിസുപ്പി, ഗ്രാമപഞ്ചായത്ത് മെമ്പർ അനസ് നങ്ങാണ്ടി എന്നിവരും പങ്കെടുത്തു. എല്ലാ വർഷങ്ങളിലും ഏരിയ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും വിജയിക്കുന്ന കുട്ടികളെ സിനാവ് സമദ് കെഎംസിസി ആദരിക്കാറുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.