പാട്ടയം : ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ- സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തി മുസ്‌ലിം ലീഗ് സയ്യിദ് ആറ്റക്കോയ തങ്ങൾ

 


പാട്ടയം: കേരത്തിലെ മുസ്‌ലിംങ്ങളുടെ സാമൂഹ്യ- വിദ്യാഭ്യാസ പുരോഗതിക്ക് ചാലക ശക്തിയായത് മുസ്‌ലിം ലീഗിന്റെ സാന്നിധ്യമാണെന്ന് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു . കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച

AWAKENING -2025

 ശാഖാ ശാക്തീകരണ കാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം പാട്ടയം ലീഗ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിൻ്റെ സാന്നിദ്ധ്യം അനുസൂതം തുടരാൻ പുതുതലമുറ നേതൃത്വം നൽകിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. യൂത്ത് ലീഗ്

ശാഖ പ്രസിഡണ്ട് ബഷീർ ടി പി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയം, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ സംസാരിച്ചു. 

    ശാഖ ജനറൽ സെക്രട്ടറി ശമ്മാസ് സ്വാഗതവും, റാസിം നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.