കണ്ണൂർ സ്വദേശി അബുദാബിയിൽ വെച്ച് മരണപ്പെട്ടു

 



അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചതായി വിവരം ലഭിച്ചു. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.


അബൂദബി മഫ്റഖ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു. അബ്ദുല്ല പാലോറ, ഐസൂട്ടി ചുള്ളിയാന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹാന ഷെറിന്‍. മക്കള്‍: മിസ്ബാഹ്, അയാന്‍ അര്‍ഷ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.