മയ്യിൽ CRC വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര ഗാനാലാപന മത്സരവും ഈ വർഷത്തെ ഓലപ്പീപ്പി അവാർഡ് ജോതാവ് കുമാരി വൈഖരി സാവന് (പൊന്നാമ്പല) അനുമോദനവും സംഘടിപ്പിച്ചു

 





മയ്യിൽ: കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി .ആർ സി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള ചലച്ചിത്ര ഗാനാലാപന മത്സരവും ഈ വർഷത്തെ ഓലപ്പീപ്പി അവാർഡ് ജേതാവും നാടൻ പാട്ട് ഗായികയുമായ കുമാരി വൈഖരി സാവന് (പൊന്നാമ്പല) അനുമോദനവും നടന്നു.

മയ്യിൽ സി.ആർ സി ഹാളിൽ നടന്ന ചടങ്ങ് കവി ടി.പി. നിഷ ടീച്ചർ ഉൽഘാടനം ചെയ്തു. സിനിമാ നടനും ഗായകനുമായ നാദം മുരളി സമ്മാനദാനം നിർവഹിച്ചു.

വനിതാ വേദി പ്രസിഡണ്ട് യശോദ ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ സീന ഗിരീഷ് സ്വാഗതവും സജിത നന്ദിയും പറഞ്ഞു

കുട്ടികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ നടത്തിയ മത്സരത്തിൽ ജയിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യേഷ് പ്രൈസും മൊമെൻ്റോയും നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.