പുതിയതെരു : സീനിയർ ചേമ്പർ ഇൻ്റർനാഷണൽ , ചിറക്കൽ ലീജിയൻ - 2024 - 25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

 


പുതിയതെരു ഓർക്കിഡ് ഹാളിൽ നടന്ന ചടങ്ങിൽ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ. മുരളീധരൻ. കെ ചീഫ് ഗസ്റ്റ് ആയും, ദേശീയ സെക്രട്ടറി ജനറൽ ശ്രീ. രാജേഷ് വൈഭവ് , ഗസ്റ്റ് ഓഫ് ഓണർ ആയും പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ ആകാശവാണി പ്രക്ഷേപണ കലയിൽ 30 വർഷം പൂർത്തിയാക്കിയ ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവും നിർമ്മാതാവും അവതാരകനുമായ

 ശ്രീ. പ്രശാന്ത്കുമാർ പി.വി. മുഖ്യപ്രഭാഷണം നടത്തി.

ശ്രീ. പ്രശാന്ത് കുമാറിനെ ചടങ്ങിൽ ദേശീയ സെക്രട്ടറി ജനറൽ രാജേഷ് വൈഭവ് പൊന്നാട നല്കി ആദരിച്ചു.

ചിറക്കൽ ലീജിയൻ ഭാരവാഹികളായി ശീ. എം.കെ ഉമേഷ് (പ്രസിഡൻ്റ് ), ശ്രീ കുഞ്ഞിക്കണ്ണൻ വി.പി (സിക്രട്ടറി), ശ്രീ. രാംദാസ് കെ (ട്രഷറർ) , മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സ്ഥാനമേറ്റു.

ചടങ്ങിൽ പ്രേമാനന്ദൻ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ലേക്ക് ചിറക്കൽ ലീജിയൻ വിഹിതം പ്രസിഡൻ്റ് എം.കെ. ഉമേഷ് ദേശീയ വൈസ് പ്രസിഡൻ്റിന് കൈമാറി.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം