പറശ്ശിനിക്കടവിലെ രാഹുൽരാജനെ പണിക്കരായി ആചാരപ്പെടുത്തി

 

 



പറശ്ശിനിക്കടവ് : പറശ്ശിനിക്കടവിലെ രാഹുൽരാജനെ പണിക്കരായി ആചാരപ്പെടുത്തി. കോടല്ലൂർ ഇല്ലത്ത് ശിവദാസൻ നമ്പൂതിരി ആചാരപ്പെടുത്തൽ ചടങ്ങിന് കാർമികത്വം വഹിച്ചു. പറശ്ശിനിക്കടവ് വടക്കീയിൽ തറവാട്ടിൽ പൊട്ടൻ ദൈവത്തിൻ്റെ കോലം കെട്ടിയാണ് പട്ടും വളയും പണിക്കർ ആചാരപ്പേ രും ലഭിച്ചത്. 18-ാം വയസ്സിൽ പറശ്ശിനി അമ്പലത്തിൽ വടക്കിൽ തറവാ ട്ടിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടി. ചന്ദ്രോത്ത് പൊട്ടൻ ദേവസ്ഥാനത്ത് വടക്കൻ ഗുളികൻ തെയ്യവും കെട്ടിയാടി. 28-ാം വയ സ്സിൽ പറശ്ശിനിക്കടവ് വടക്ക് യിൽ തറവാട്ടിൽ പൊട്ടൻ കെട്ടിയാടി. പറശ്ശിനിക്കടവിലെ ചാക്കര വളവിലെ രാജൻപണിക്കരുടെ യും എം. പ്രസന്നയുടെയും മകനാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..