കോഴിക്കോട് ബസ് യാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

 


 


വടകര: വള്ളിക്കാട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ കോഴിക്കോട് കുഴഞ്ഞ് വീണു മരിച്ചു. വരിശക്കുനി സ്കൂളിനു സമീപം താമസിക്കുന്ന ശ്യാംലാൽ ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു.

ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കല്ലായിയിൽ വച്ച് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആംബുലൻസിൽ ആദ്യം മനോഹർ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഒൻപതരയോടെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് സിറ്റി DHQവിലെ ഉദ്യോഗസ്ഥനായ ശ്യാംലാൽ വടകര സ്റ്റേഷനിൽ കുറെക്കാലം ജോലി ചെയ്തിരുന്നു .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.