മോറാഴയിലെ കവർച്ച എട്ട് പവൻ മോഷ്ടാക്കളിൽ നിന്ന് കണ്ടെത്തി

 


തളിപ്പറമ്പ്: വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി പൂട്ടിയിട്ട വീട് കുത്തിതുറന്ന് പത്ത് പവൻ്റെ ആഭരണങ്ങളും 15,000 രൂപയും കവർന്ന കേസിൽ കണ്ണൂരിൽ പിടിയിലായ പ്രതികളിൽ നിന്നും എട്ട് പവൻ്റെ ആഭരണങ്ങൾ പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ 25 ന് പുലർച്ചെടൗൺ പോലീസിൻ്റെ പിടിയിലായ കക്കാട് കുഞ്ഞിപളളി സ്വദേശിയും ചാല സ്വദേശിയും ലോഡ്ജിൽ മുറിയിയെടുത്ത് കഴിയുന്നതിനിടെയാണ് മോഷണം നടത്തിയ സ്വർണ്ണവും പണവും മാരകായുധമായ പിക്കാസുമായി മറ്റൊരു മോഷണ കേസിൽ പിടിയിലായത്. മോഷണമുതലുകൾ പിടികൂടിയതിന് ടൗൺ പോലീസ് പ്രതികൾക്കെതിരെ വേറെയും കേസെടുത്തിട്ടുണ്ട്.

മൊറാഴഅഞ്ചാംപീടികയിലെ കുന്നിൽ ഹൗസിൽ ശശിധരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇക്കഴിഞ്ഞ 23ന് വ്യാഴാഴ്ച വീട്ടുകാർ കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയിരുന്നു. 26 ന് രാത്രി 10.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. മുകളിലേത്തെ നിലയിലെ വാതിൽപിക്കാസുകൊണ്ട് കുത്തിതുറന്ന് അകത്തേക്ക് കയറിയ മോഷ്ടാക്കൾ താഴെത്തെ നിലയിലെ കിടപ്പുമുറികൾ കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച 10 പവൻ്റെ ആഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.