കണ്ണൂർ :സ്വകാര്യ ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരന് മർദ്ദനമേറ്റു.




 സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റു



 തലശേരി :തലശേരിയിൽ സ്വകാര്യ ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരനാണ് ക്രൂര മർദ്ദനമേറ്റത്. ടെമ്പിൾഗേറ്റിലെ വിമുക്ത ഭടൻ പ്രദീപ് കുമാറിനാണ് മർദ്ദനമേറ്റത്.


ആശുപത്രിയിലെത്തിയ കാർ ഡ്രൈവറോട്, രോഗിയുമായി പുറത്തേക്ക് പോകുന്ന ഓട്ടോറിക്ഷക്കായി സൈഡ് നൽകാൻ കാർ അല്പം പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്. മഴയെത്തുടർന്ന് ആശുപത്രി പരിസരത്ത് ബ്ലോക്ക് ഉണ്ടായിരുന്ന സമയത്താണ് അക്രമം നടന്നത്.പ്രദീപിന്റെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. മുഖത്തും ഗുരുതരമായി പരിക്കേറ്റു.

പ്രദീപിനെ തലശേരി ടെലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടവത്തൂർ സ്വദേശിയായ നൗഫലിനെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.