റിവാർഡ് നൽകുമെന്ന പേരിൽ വ്യാജ മെസ്സേജ് : ജാഗ്രതാ നിർദ്ദേശവുമായി എസ്.ബി. ഐ

 



വ്യാജ മെസ്സേജുകള്‍ക്ക് നേരെ ജാഗ്രതാനിർദേശവുമായി എസ്ബിഐ. റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളുടെ പേരിലാണ് ഇപ്പോള്‍ വ്യാജ മെസ്സേജുകള്‍ നമ്മുടെ നമ്ബറിലേക്കെത്തുക.

ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി കൊടുക്കുകയോ സന്ദേശങ്ങളോടൊപ്പമുള്ള ലിങ്ക് തുറക്കുകയോ ചെയ്യരുതെന്ന് എസ്ബിഐ ഉപഭോക്താക്കളോട് പറയുന്നു. സാധാരണഗതിയില്‍ വിവിധ ബാങ്കിംഗ് ചാനലുകളിലൂടെ നടത്തുന്ന പതിവ് ഇടപാടുകള്‍ക്കായി എസ്ബിഐ റിവാർഡ് പോയിന്റുകള്‍ കൊടുക്കാറുണ്ട്.

ഒരു റിവാർഡ് പോയിന്റിന് 25 പൈസയാണ് മൂല്യം. തങ്ങള്‍ക്ക് റിവാർഡ് പോയിന്റുകള്‍ ഉണ്ടെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാതെ പല ഉപഭോഗസ്ഥകളും മാസങ്ങളോളം തങ്ങളുടെ റിവാർഡ് പോയിന്റുകള്‍ ഉപയോഗിക്കാറില്ല. അങ്ങനെയുള്ളവരുടെ പോയിന്റുകള്‍ പണമായി റെഡീം ചെയ്ത് ഉപയിഗിക്കാൻ ഹാക്കർമാർക്ക് കഴിയും. അങ്ങനെയുള്ളവരാണ് ഇത്തരം വ്യാജ മെസ്സേജുകള്‍ അയക്കുന്നത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.