കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പില്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

 


കമ്പില്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പില്‍ യൂണിറ്റിന്റെ ജനറല്‍ ബോഡിയും 2024-2026 വര്‍ഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും മുല്ലക്കൊടി കൊഓപറേറ്റീവ് റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പി പി മുഹമ്മദ് അശ്രഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ പി ബാലകഷ്ണന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി യോഗം ഉള്‍ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി പുനത്തില്‍ ബാഷിത്, ജില്ല വൈസ് പ്രസിഡണ്ട് രാജന്‍ തിയറത്ത്, മേഖല പ്രസിഡണ്ട് ടിപി ഗോപിനാഥ്, മേഖല ജോയിന്റ് സെക്രട്ടറി ജാഫര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലപ്രസിഡണ്ടിന്റെ നിയന്ത്രണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യൂണിറ്റ് പ്രസിഡണ്ടായി അബ്ദുള്ള നാറാത്ത്, ജനറല്‍ സെക്രട്ടറിയായി ഇ പി ബാലകൃഷ്ണന്‍ എരിഞ്ഞിക്കില്‍, ട്രഷററായി വി പി മുഹമ്മദ് കുട്ടി തങ്ങളേയും തിരഞഞ്ഞെടുത്തു. കൂടാതെ 25 അംഗ എക്‌സിക്യൂട്ടീവ് പാനലിനും അംഗീകാരം നല്‍കി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..