മയ്യിൽ : പഞ്ചഗുസ്‌തിയിലും പവർ ലിഫ്റ്റിങ്ങിലും നേട്ടം കൊയ്‌ത്‌ അച്ഛനും മകളും.

 



കയരളം മേച്ചേരിയിലെ എ കെ രജീഷും മകൾ ജാനശ്രീയും സംസ്ഥാന, ജില്ലാ തലത്തിൽ നേട്ടം കരസ്ഥമാക്കി.


മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാതല പവർ ലിഫ്റ്റിങ്ങിൽ 66 കിലോ വിഭാഗത്തിൽ 316 കിലോഗ്രാം ഉയർത്തി രജീഷ് സ്വർണ മെഡൽ നേടി.


45 കിലോ വിഭാഗത്തിൽ 150 കിലോ ഉയർത്തി ജാനശ്രീ വെള്ളി മെഡലും നേടി. സംസ്ഥാന തലത്തിൽ നടന്ന പഞ്ചഗുസ്‌തി മത്സരത്തിൽ ജാനശ്രീ സ്വർണവും രജീഷ് വെങ്കലവും നേടിയിരുന്നു.


ജൂൺ ആറിന് നാഗ്‌പുരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്‌തി മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്‌ത്‌ ഇരുവരും പങ്കെടുക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.