ഏഴാമത് ഇന്റർനാഷനൽ അറബിക് ഡിബേറ്റിനു ഇന്ത്യയെ പ്രതിനിധീകരിച്ചു ഖത്തറിൽ എത്തിയ ദാറുൽ ഹസനാത് വിദ്യാർത്ഥി *ഹസനവി അഷറഫിനു* ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.

 



സ്വീകരണം നൽകി


ഏഴാമത് ഇന്റർനാഷനൽ അറബിക് ഡിബേറ്റിനു ഇന്ത്യയെ പ്രതിനിധീകരിച്ചു ഖത്തറിൽ എത്തിയ ദാറുൽ ഹസനാത് വിദ്യാർത്ഥി *ഹസനവി അഷറഫിനു* ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി. 


ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം SYS സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ ഉത്‌ഘാടനം നിർവഹിച്ചു . 


യോഗത്തിനു ആശംസകൾ നേർന്നു കൊണ്ട് SKSSF സംസ്ഥന സെക്രട്ടറി മുഹ്യുദ്ധീൻ യമാനി, ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി രക്ഷാധികാരി നൗഷാദ് മാങ്കടവ് , വൈസ് പ്രസിഡന്റ് ദാവൂദ് തണ്ടപ്പുറം , ഹാഫിള് ശാഹുൽ ഹമീദ് ഹുദവി എന്നിവർ സംസാരിച്ചു. 



ഹസനവി അഷറഫിനു ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി നൽകുന്ന മൊമെന്റോ പ്രസിഡന്റും ജനറൽ സെക്രട്ടറിയും കൂടി ഭാരവാഹികളുടെ സാന്ന്യധ്യത്തിൽ നൽകി. സ്വീകരണത്തിന് ഹസനവി അഷറഫ് ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റിക്കും ഭാരവാഹികൾക്കും അദ്ദേഹത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചു. 


യോഗത്തിൽ അസീസ് പേരാൽ , ശംസീർ കമ്പിൽ , മുഹമ്മദ് ഹസനവി , അഫ്‌നാസ് വായൻതോട് , മർസൂഖ് മാങ്കടവ് എന്നിവർ സംബന്ധിച്ചു.   


ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് മാങ്കടവ് സ്വാഗതം ആശംസിക്കുകയും വർക്കിംഗ് സെക്രട്ടറി ഹസനവി ഹാഫിസ് റഹ്‌മാൻ ഹുദവി അഞ്ചരക്കണ്ടി നന്ദി പറയുകയും ചെയ്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം