വളപട്ടണം : ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ പന്ത് തട്ടുന്നു.. അതും ഒരു മലയാളി..

 


ഖത്തർ വളപട്ടണം കൂട്ടായ്മ മെമ്പർ ജംഷിദ് കണ്ടി - ഷൈമ ദമ്പതികളുട മകൻ വളപട്ടണം തങ്ങൾ വയലിൽ സി. സി. ഹൌസിൽ (കൊട്ടക്ക ) തഹ്സീൻ മുഹമ്മദ്‌ ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ കളിക്കുന്നു.. അഫ്ഗാനിസ്ഥാനും ഇന്ത്യക്കുമെതിരെ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കളിക്കുന്ന ഖത്തർ ദേശീയ ഫുട്ബോൾ ടീമിലാണ് തഹ്സീൻ ഇടം നേടിയത്.



ഇതിന് മുമ്പ് ഖത്തർ അണ്ടർ 17 ദേശീയ ടീമിൽ വിവിധ രാഷ്ടങ്ങൾക്കെതിരെ കളിച്ച് ശ്രദ്ധ നേടിയിരുന്നു..

തഹ്സീന്റെ നേട്ടത്തിൽ ഖത്തർ വളപട്ടണം കൂട്ടായ്മ ഭാരവാഹികളായ വി. എൻ. നൌഷാദ്, ടി. പി. ഹാരിസ്, ഷഹബാസ് തങ്ങൾ , ടി. പി. നൌഷാദ്, കെ. പി. ബി. റിഷാൽ എന്നിവർ അഭിനന്ദനം അറിയിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.