സിപിഐ (എം ) വളപട്ടണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപട്ടണം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

 



വളപട്ടണം ഗ്രാമ പഞ്ചായത്തിൽ 2023ൽ നടന്ന കുടിവെള്ള വിതരണത്തിലെ അഴിമതിയെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഭരണസമിതി അംഗങ്ങളുടെ പങ്ക് കൂടി പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ (എം ) വളപട്ടണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപട്ടണം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

മാർച്ച് സിപിഐ (എം ) കണ്ണൂർ ഏരിയാ സെക്രട്ടറി സഖാവ് കെ. പി. സുധാകരൻ ഉത്ഘാടനം ചെയ്തു. കെ. വി. ഷക്കീൽ അധ്യക്ഷത വഹിച്ചു.

എൽ. വി. മുഹമ്മദ്‌, എ. എൻ സലീം എന്നിവർ പ്രസംഗിച്ചു.

ചന്ദ്രൻ പാലക്കൽ സ്വാഗതം പറഞ്ഞു 

മാർച്ചിന് മുമ്പ് വളപട്ടണം ടൗണിൽ നടന്ന പ്രകടനത്തിന് കെ.വി.ഷക്കീൽ , എ.എൻ. സലീം , എൽ. വി. മുഹമ്മദ്‌, തുടങ്ങിയവർ നേതൃത്വം നൽകി.

കുടിവെള്ള വിതരണത്തിലെ അഴിമതി ചൂണ്ടിക്കാണിച്ച് നേരത്തെ ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിൽ റെയ്ഡ് നടത്തി ഫയലുകൾ പിടിച്ചെടുക്കുകയും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം