ഹജ്ജ് സംഘാടക സമിതി ഓഫീസ് തുറന്നു



മട്ടന്നൂർ  കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് ഹജ്ജ് സംസ്ഥാന സംഘാടക സമിതിയുടെ ഓഫീസ് വായന്തോട് വിമാനത്താവള റോഡിൽ തുറന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.


നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് അധ്യക്ഷനായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി പി മുഹമ്മദ് റാഫി, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, ജില്ലാ നോഡൽ ഓഫീസർ എം സി കെ അബ്ദുൾ ഗഫൂർ, സുബെർ ഹാജി തുടങ്ങിയവർ സംസാരിച്ചു.


ജൂൺ രണ്ട് മുതലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് പ്രവർത്തനം തുടങ്ങുക. നാലിന് പുലർച്ചെ തീർഥാടകരുമായി ആദ്യ വിമാനം പുറപ്പെടും. കണ്ണൂർ വിമാനത്താവളം ആദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമാകുന്നത്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.