ചെറുതാഴം പഞ്ചായത്തിൽ ചരിത്രം രചിച്ച് കോൺഗ്രസ്.


യു രാമചന്ദ്രൻ 



25 വർഷത്തിനുശേഷം പഞ്ചായത്തിലേക്ക് കോൺഗ്രസിൻ്റെ ജനപ്രതിനിധിയെ അയച്ചു ചെറുതാഴത്തെ ജനങ്ങൾ.

സി പി എമ്മിന്റെ സിറ്റിംഗ് സീറ്റിൽ ലോക്കൽ കമ്മിറ്റി അംഗത്തെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ മൂവർണ്ണ കൊടി പാറിയത്.യു ഡി എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ യു രാമചന്ദ്രൻ 80 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്.

ചെറുതാഴം പഞ്ചായത്തിൽ 25 വർഷമായി കോൺഗ്രസിന് ജനപ്രതിനിധി ഉണ്ടായിരുന്നില്ല.പൊതു തെരഞ്ഞെടുപ്പിൽ കക്കോണി വാർഡിൽ നിന്നും വിജയിച്ച സിപിഎം പ്രതിനിധി മരണമടഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് .സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ചെറുതാഴം സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കരുണാകരനെയാണ് രാമചന്ദ്രൻ മലർത്തിയടിച്ചത് .സിറ്റിംഗ് സീറ്റ് നഷ്ടമായത് സിപിഎമ്മിന് വലിയ തിരിച്ചടിയായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.