വളപട്ടണം. ഗവ ഹൈസ്ക്കൂളിൽ നിന്നും 1992/1993 കാലയളവിൽ എസ് എസ് എൽ സി പൂർത്തിയാക്കിയവരുടെ കൂട്ടായ്മ

 ഓർമ്മകൾ പെയ്യുമ്പോൾ



വളപട്ടണം. ഗവ ഹൈസ്ക്കൂളിൽ നിന്നും 1992/1993 കാലയളവിൽ എസ് എസ് എൽ സി പൂർത്തിയാക്കിയവരുടെ കൂട്ടായ്മ അൻസാർ പി ടിയുടെ അധ്യക്ഷതയിൽ വളപട്ടണം സ്റ്റേഷൻ ഹൗസ് ഓഫിസർ സി എസ് ഷാരോൺ ഉൽഘാടനം ചെയ്തു.

മുപ്പത് വർഷങ്ങൾക്ക് ശേഷം അധ്യാപകരെയും, സഹപഠികളെയും കാണാൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും,രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നൂറ്റി അമ്പതിലേറെ പേര്  കലാലയ മുറ്റത്തെത്തി.

അബ്ദു റഹീം മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, അബ്ദുൽ അസീസ് മാസറ്റർ,മോഹൻദാസ് മാസ്റ്റർ,ഷേർളി ടീച്ചർ, ജയലത ടീച്ചർ, സുധ ടീച്ചർ എന്നീ അധ്യാപകരെ സദസ്സിൽ വെച്ച് ആദരിച്ചു.കൂട്ടായ്മയുടെ ഭാഗമായി സ്കൂളിന് നിർമ്മിച്ച് നൽകിയ സ്റ്റേജിൻ്റെ ഉൽഘാടനം പി ടി എ പ്രസിഡൻ്റ് ജംശീറ വി കേ സി നിർവ്വഹിച്ചു. 

ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സതീശൻ മാസ്റ്റർ,  സ്കൂൾ എച് എം സുധ ടീച്ചർ ആശംസകൾ നേർന്നു.

തുടർന്ന് പഴയ ഓർമ്മകൾ പുതുക്കി സൗഹൃദം പങ്കിട്ടും വിവിധ കലാപരിപാടികൾ നടത്തിയുമാണ് കൂട്ടായ്മ പിരിഞ്ഞത്

എ ടീ ഷാനവാസ് സ്വാഗതവും, എൻ നൗഫൽ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.