ഫലം അറിയാൻ കാത്തു നിന്നില്ല; 
അപകടത്തിൽ മരണപ്പെട്ട സാരംഗിന് ഫുൾ A പ്ലസ്.



തിരുവനന്തപുരം: അകാലത്തിൽ മരണമടഞ്ഞപ്പോഴും പത്തു പേർക്ക് ഉയിരേകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ബി ആർ സാരംഗിന് ഗ്രേസ് മാർക്കില്ലാതെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.ഗ്രേസ് മാർക്ക് ഇല്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.എസ്എസ്എൽസി പരീക്ഷ ഫലം കാത്തിരിക്കയാണ് അപകടത്തിൽ പരിക്കേറ്റ സാരംഗ് മരിച്ചത്.വലിയ ഫുട്ബാൾ താരമായിരുന്നു സാരംഗ്.ദുഃഖത്തിനിടയിലും അവയവ ദാനം നടത്താൻ കുടുംബം സന്നദ്ധരായി.6 പേർക്ക് ആണ് അവയവ ദാനം ചെയ്തത്.


കരവാരം വഞ്ചിയൂർ നടകാപ്പറമ്പ് ബനീഷ് കുമാറിൻ്റെയും രജനിയുടെയും മകൻ ആണ് .കഴിഞ്ഞ ആറിൻ വൈകീട്ട് മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ട് കാവ് പാലത്തിന് സമീപം ആണ് അപകടം ഉണ്ടായത്.


മകനെ നഷ്ടം ആയതിൻ്റേ തീരാവേദനയിലും അവയവം ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചിരുന്നു.

കണ്ണ്,കരൾ,മജ്ജ,ഹൃദയം,തുടങ്ങിയവ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ പുരോകമിക്കുമ്പോഴാണ് പരീക്ഷ ഫലം പുറത്ത് വന്നത്. കോട്ടയം സ്വദേശിയായ കുട്ടിക്ക് വേണ്ടി സാരംഗ് ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ട് പോയിരുന്നു.


നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. പിന്നീട് വീട്ടിലും സ്കൂളിലും മൃതദേഹം എത്തിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.