കണ്ണൂര്‍ സ്വദേശി സൗദിയിൽനിര്യാതനായി; പ്രവീണ്‍ കുമാര്‍ മരിച്ചത് ഹൃദയാഘാതം മൂലം



മനാമ: കണ്ണൂര്‍ സ്വദേശി സൗദിയിൽ നിര്യാതനായി. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് അന്തരിച്ചത്. 55 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.


ദീര്‍ഘകാലമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജുബൈലില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലില്‍ ആയിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??