പ്രധാന മന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് 9 വർഷം ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി സമുചിതമായ് ആ ഘോഷിച്ചു




പ്രധാന മന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് 9 വർഷം പൂർത്തിയാക്കിയതും രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികവും വിവിധ പരിപാടികളോടെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിസമുചിതമായ് ആ ഘോഷിച്ചു. ചേലേരി ഈശാനമംഗലം ചേർന്ന യോഗം ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികളേപ്പറ്റി അദ്ധേഹം വിശദീകരിച്ചു. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു.മയ്യിൽ മണ്ഡലം വൈസ് പ്രസിഡണ്ട് ഗിരിഷ് , വാർഡ് മെംബർ വി.വി.ഗീത എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ദേവരാജൻ സ്വാഗതവും ടി. പ്രതീപൻ നന്ദിയും അറിയിച്ചു. പരിപാടിയുടെ ഭാഗമായ് ലഡു വിതരണവും സൗജന്യമായ് പ്രധന മന്ത്രി ഭീമ സുരക്ഷാ യോജന പോളിസികൾ നല്കുകയും ചെയ്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.