മെയ് 4, കുവൈത്തിൽ മലയാളി ദാമ്പതികളെ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.




കുവൈത്ത് സിറ്റി : മെയ് 4, കുവൈത്തിൽ മലയാളി ദാമ്പതികളെ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. ഇന്ന് കാലത്ത് സാൽമിയായിലാണ് മലയാളി ദമ്പതികളെ താമസിക്കുന്ന കെട്ടിടത്തിന്റെ വിവിധ ഇടങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തൻവീട്ടിൽ സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരണമടഞ്ഞത്..ആദ്യം സൈമണെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു.എന്നാൽ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു..തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ, ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ. ഇവർ തമ്മിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.സൈമണ് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.സ്വകാര്യ വിദ്യാലത്തിൽ ഐ. ടി. വിഭാഗം ജീവനക്കാരിയാണ് ജീന.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.