കൂത്തുപറമ്പിൽ കാര്‍ കലുങ്കിലിടിച്ച് 8 വയസുകാരനടക്കം 2 മരണം; 7പേർക്ക് പരിക്ക്



കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര കാര്‍ കലുങ്കിനിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ മഞ്ചേരി പൊയില്‍ അരവിന്ദാക്ഷന്‍ (65), ചെറുമകന്‍ എട്ട് വയസുകാരനായ ഷാരോണ്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഏഴ് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.



ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മട്ടന്നൂരിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.