നാറാത്ത്: പാമ്പുരുത്തി മാപ്പിള എ. യു. പി സ്കൂൾ

 ഒ ജനാർദ്ദനൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി



നാറാത്ത്: പാമ്പുരുത്തി മാപ്പിള എ. യു. പി സ്കൂൾ സർവീസിൽ നിന്നും വിരമിക്കുന്ന ഒ. ജനാർദ്ദനൻ മാസ്റ്റർക് സ്കൂൾ പി. ടി. എ യാത്രയയപ്പ് നൽകി.


പി ടി എ പ്രസിഡണ്ട് എം എം അമീർ ദാരിമിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ പി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം അബ്ദുൽ അസീസ് ഹാജി പൊന്നാട അണിയിച്ചു. മദർ പി ടി എ പ്രസിഡണ്ട് എം ജസീന സ്നേഹോപഹാരം നൽകി.

പൂർവ്വ അധ്യാപകരായ എം.മമ്മു മാസ്റ്റർ കെ. പി ചന്ദ്രൻ മാസ്റ്റർ, പി പി സൂപി മാസ്റ്റർ, കെ കെ പുരുഷോത്തമൻ മാസ്റ്റർ, എം മുഹമ്മദലി, എന്നിവർ പ്രസംഗിച്ചു സംസാരിച്ചു. ഒ ജനാർദ്ദനൻ മാസ്റ്റർ മറുപടി പ്രസംഗവും നടത്തി.


എം പി മുഹമ്മദ്‌ കുഞ്ഞി, ഇ പി ഗീത, കെ പി ഇബ്രാഹിം, കെ സന്ധ്യ , കെ കെ ഫർസീന, മുഹമ്മദ്‌ സഫ്‌വാൻ, എം അദീബ, എം സഫൂറ എന്നിവർ ആശംസകൾ നേർന്നു.


ഹെഡ്മാസ്റ്റർ സി രഘുനാഥ് സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി എം. മുസമ്മിൽ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.