സ്കൗട്ട് - ഗൈഡ് സ്നേഹഭവനം കൈമാറി:



കണ്ണൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടിയിൽ നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽദാനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ ഷംസീർ നിർവ്വഹിച്ചു.അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി. എടക്കാട്, കടമ്പൂർ, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് മാർ ,അഞ്ചരക്കണ്ടി പഞ്ചായത്തിലെ എല്ലാ ജനപ്രതിനിധികൾ, പ്രധാനാധ്യാപകർ, സ്കൗട് ഗൈഡ് അധ്യാപകർ, യൂനിഫോമണിഞ്ഞെത്തിയ കുട്ടികൾ, നൂറു കണക്കിന് നാട്ടുകാർ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.. വീട് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മെയ് 31 നു സർവ്വീസിൽ നിന്നും വിരമിക്കയാണ് -അദ്ദേഹത്തിനുള്ള സ്നേഹോപഹാരവും സ്പീക്കർ കൈമാറി.




എംപതിയും സർവ്വീസും ചേർന്നു പ്രവർത്തിച്ച സ്കൗട്ടിംഗിൻ്റെ ഇത്തരം പ്രവർത്തനങ്ങളെ സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു.ശ്രീമതി പ്രവീണ ടീച്ചർസ്വാഗതവും ശ്രീമതി. സുഹാസിനി ടീച്ചർ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.