കാട്ടുപന്നികൾ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം



ഇരിട്ടി | കാട്ടുപന്നികൾ കുറുകെ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. പേരാവൂർ മുള്ളേരിക്കലിലെ ഓട്ടോറിക്ഷ ഡ്രൈവർ അനൂപിനാണ് പരിക്കേറ്റത്. ഒരു ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് രാത്രിയിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.


വീടിന്റെ സമീപപ്രദേശത്ത് വെച്ച് കാട്ടുപന്നി കൂട്ടം വാഹനത്തിന് മുന്നിലേക്ക് ചാടുക ആയിരുന്നു. അവ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ മരത്തിൽ ചെന്ന് ഇടിച്ചു. കുട്ടികൾ ഉൾപ്പെടെ ഉള്ളവർ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയുടെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം