യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം സമ്മേളനം സംഘടിപ്പിച്ചു 



 പുതിയതെരു: നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള കൂട്ടുകെട്ടിന് സമാനമാണ് കേരളത്തിൽ പിണറായി വിജയനും ഊരാളുങ്കലും തമ്മിലുള്ള ബന്ധമെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ബി ആർ എം ഷഫീർ.. നരേന്ദ്രമോദിയുടെ ഭരണത്തിന്റെ മലയാളം പരിഭാഷയാണ് കേരളത്തിലെ പിണറായി വിജയന്റെ ഭരണമെന്നും ബി ആർ എം ഷഫീർ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, പരിപാടിയിൽ യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം പ്രസിഡണ്ട് നികേത് നാറാത്ത് അധ്യക്ഷത വഹിച്ചു,



അമൃത രാമകൃഷ്ണൻ, ടി ജയകൃഷ്ണൻ, ബിജു ഉമ്മർ, കല്ലിക്കോടൻ രാഗേഷ്, ടി കെ അജിത്ത്, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, പ്രശാന്തൻമാസ്റ്റർ, സി വി സുമിത്ത്, ആഷിത്ത് അശോകൻ, അഖിൽ പള്ളിക്കുന്ന് ,വിദ്യ പള്ളിക്കുന്ന്,തുടങ്ങിയവർ സംസാരിച്ചു


പള്ളിക്കുളത്ത് നിന്നും സമ്മേളന നഗരിയിലേക്ക് നടന്ന പ്രകടനത്തിന് സജേഷ് കല്ലേൻ, റാഹിദ് കാട്ടാമ്പള്ളി, വരുൺ പള്ളിക്കുന്ന്, റാഷിദ് അഴീക്കോട്, അജിത് പുഴാതി, ആശിർവളപട്ടണം തുടങ്ങിയവർ നേതൃത്വം നൽകി 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.