നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു




കൊച്ചി  നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അന്ത്യം. മിന്നൽ മുരളി, ജാനേമൻ, മഹേഷിന്റെ പ്രതികാരം, ഷഫീഖിന്റെ സന്തോഷം, ജയ ജയ ജയഹേ, പ്രിയൻ ഓട്ടത്തിലാണ്, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജോ & ജോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


നേരത്തെ കരള്‍ രോഗം ബാധിച്ച് ഗുരുതര അവസ്ഥയില്‍ കഴിയുന്ന ഹരീഷ് പേങ്ങന്‍റെ ചികിത്സക്കായി സഹപ്രവര്‍ത്തകര്‍ സഹായം തേടിയിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ ഹരീഷ് ചികിത്സയിൽ ആണെന്നും കരള്‍ മാറ്റി വയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നും സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനിടെയാണ് നടൻ്റെ വിയോഗം.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.