ഇരിട്ടിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു.





ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാൻഡ‍ര്‍ സി പി മൊയ്തീന്‍റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് പ്രദേശത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി പൊലീസും തണ്ടര്‍ബോള്‍ട്ടും വനത്തിന് ഉള്ളില്‍ തെരച്ചില്‍ തുടരുകയാണ്. 


കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ബിജുവിൻ്റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്.


കുടുംബാംഗങ്ങളില്‍ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് സിപി മൊയ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പൊലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് പുറമേ ജിഷ, രമേഷ്, സന്തോഷ്, വിമല്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന കാര്യവും പൊലീസ് സ്ഥീരികരിച്ചു.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം