യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കും



ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 33 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കി 31.05.2023 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ടി.രാജന് യാത്രയയപ്പ് നൽകുന്നു. മെയ് 31 ന് വൈകു: 5 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുൻ MLA എം.വി.ജയരാജൻ ഉൽഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിക്കും. തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ പി.പി.സുനിലൻ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയർപ്പിച്ച് സംസാരിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.